ഫോട്ടോഗ്രാഫി മത്സരമൊരുക്കി ലുലു എക്സ്ചേഞ്ച്


മനാമ: ലോക ഫോട്ടോഗ്രാഫി ദിനത്തോട് അനുബന്ധിച്ച് ലുലു എക്സ്ചേഞ്ച് ഉപഭോക്തക്കൾക്കായി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 1 മുതൽ 31 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ വിജയിക്കളാകുന്ന രണ്ട് പേർക്ക് ഐഫോൺ 11 പ്രോ സമ്മാനമായി ലഭിക്കും. ലുലു എക്സ്ചേഞ്ചിൽ നിന്ന് പണമിടപാട് നടത്തുന്ന ആർക്കും ഇതിൽ പങ്കെടുക്കാം. ഭാവിയെ നിർമ്മിക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി മൊബൈലിൽ എടുത്ത ചിത്രം lulumoney.com/contest എന്ന വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത ശേഷം ഫെയ്സ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും അപ് ലോഡ് ചെയ്യുന്പോഴാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

ഹാഷ് ടാഗായി # lulumoneycontest #lulumoney എന്നിവ ചേർക്കുകയും, LuluExchangeBH എന്ന് ടാഗ് ചെയ്യുകയും വേണം. തുടർന്ന് ലുലു എക്സ്ചേഞ്ച് വഴി നടത്തിയ പണമിടപ്പാടിന്റെ ട്രാൻസാക്ഷൻ നന്പർ രേഖപ്പെടുത്തണം. ഏറ്റവും കൂടുതൽ ലൈക്കുകളും ഷെയറുകളും നേടിയ ചിത്രത്തിന്റെ സർഗാത്മകത കൂടി പരിശോധിച്ചാവും വിജയികളെ തെരഞ്ഞെടുക്കുക എന്ന് ലുലു മണി അധികൃതർ അറിയിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed