കെ.എം.സി.സി ബഹ്‌റൈൻ പയ്യന്നൂർ മണ്ധലം കമ്മിറ്റി സി.എച്ച് സെന്റർ തളിപ്പറന്പിന് ധനസഹായം നൽകി
മനാമ: സിഎച്ച് സെന്റർ തളിപ്പറന്പിന്റെ സേവനപ്രവർത്തനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെ കെഎംസിസി പയ്യന്നൂർ മണ്ധലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരുടെ വാട്സാപ്പ് കൂട്ടായ്മയിലൂടെ 121000 രൂപ ധനസഹായം നൽകി. പരിയാരം മെഡിക്കൽ കോളേജിൽ സിഎച്ച് സെന്റർ തളിപ്പറന്പിന്റെ നേതൃത്വത്തിൽ അർഹതപ്പെട്ട അന്പതോളം കിഡ്നി രോഗികൾക്ക് ദിവസവും സൗജന്യ ഡയാലിസ് ചെയ്തു വരുന്നുണ്ട്. ഈ ആവശ്യത്തിലേയ്ക്കാണ് സംഭാവന തുക ചെലവഴിക്കുക. കേരളത്തിലെ തിരുവനന്തപുരം സി.എച്ച് സെന്റർ കഴിഞ്ഞാൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള രണ്ടാമത്തെ സി.എച്ച് സെന്ററാണ് കണ്ണൂർ ജില്ലയിലെ പരിയാരം സി.എച്ച് സെന്ററെന്ന് കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി എ.പി ഫൈസൽ ധനസഹായവിതരണത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.
അംഗങ്ങൾ ശേഖരിച്ച തുക സി.എച്ച് സെന്റർ തളിപ്പറന്പ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഇസ്മായിൽ പയ്യന്നൂരിന് കെഎംസിസി ബഹ്‌റൈൻ പയ്യന്നുർ മണ്ധലം കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മായിൽ വട്ടേര്യയും ഭാരവാഹികളും ചേർന്ന് കൈമാറി. ചടങ്ങിൽ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന സെക്രട്ടറി എ.പി ഫൈസൽ, കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് മഹ്‌മൂദ് പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി റൗഫ് മാട്ടൂൽ, സെക്രട്ടറി ഇല്യാസ് വളപട്ടണം, സി.എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി നൂറുദ്ധീൻ മാട്ടൂൽ, ട്രെഷറർ ലത്തീഫ് പൂമംഗലം , പയ്യന്നുർ മണ്ഡലം ഉപദേശക സമിതി അംഗം ഇക്ബാൽ വെള്ളൂർ, ആശംസ അർപ്പിച്ചു.ട്രഷറർ സഹൽ കാറമേൽ, ഭാരവാഹികളായ സിദ്ധീഖ് കാങ്കോൽ, മുത്തലിബ് വെള്ളൂർ, ബഷീർ എം വെള്ളൂർ സംബന്ധിച്ചു. പരിപാടിക്ക് വീഡിയോ കോൺഫറൻസിലൂടെ കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ,ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സി.എച്ച് സെന്റർ തളിപ്പറന്പ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി, ട്രഷറർ കെ.ടി സഹദുള്ള, സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു.



