അനാശാസ്യ പ്രവർത്തനം നടത്തിയ പതിനെട്ട് പേർ പിടിയിലായി


മനാമ : 20 മുതൽ 42 വയസ് വരെ പ്രായമനുള്ളവരാണ് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പോലീസ് പിടിയിലായത്. പതിമൂന്ന് സ്ത്രീകളും, അഞ്ച് പുരുഷൻമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഇവരെ പിടികൂടിയത്. സമൂഹ്യമാധ്യമങ്ങളിലൂടെയാണ് ഇവർ പരസ്യം നൽകി ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. പിടികൂടിയവരെ പബ്ലിക്ക് പ്രൊസിക്യൂഷനിലേയ്ക്ക് കൈമാറി. 

You might also like

  • Straight Forward

Most Viewed