പെരുന്നാൾ ദിനങ്ങളിൽ സമയമാറ്റം അറിയിച്ച് ആരോഗ്യവകുപ്പ്

മനാമ: ബലി പെരുന്നാൾ അവധി ദിനങ്ങളിൽ ആരോഗ്യവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഹെൽത്ത് സെന്ററുകൾ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് എന്നിവടങ്ങളിൽ ജോലി സമയങ്ങളിൽ മാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ഇത് പ്രകാരം സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഔട്ട് പേഷ്യൻ വിഭാഗം അവധികാലത്ത് അടക്കും. അതേസമയം ഇവിടെയുള്ള ആക്സിഡന്റ് ആന്റ് എമർജൻസി വിഭാഗം 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സന്ദർശന സമയം വൈകുന്നേരം അഞ്ചിനും ഏഴിനുമിടയിലായിരിക്കും. ഹമദ് ടൗണിലെ മുഹമ്മദ് ജാസിം കാനൂ ഹെൽത്ത് സെന്റർ രാവിലെ ഏഴ് മണി മുതൽ പതിനൊന്ന് മണി വരെ പ്രവർത്തിക്കും.