ബലി­­­പെ­­­രു­­­ന്നാൾ അവധി­­­ പ്രഖ്യാ­പ്പി­ച്ചു­ ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം


മനാമ: ബഹ്റൈനിൽ ജൂലൈ 30 മുതൽ ആഗസ്ത് 4 വരെ ബലിപെരുന്നാൾ പ്രമാണിച്ച് പൊതു അവധിയായിരിക്കും. ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് ഹൈന‍സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് നൽകിയത്. വെള്ളിയാഴ്ച്ചയും, ശനിയാഴ്ച്ചയും സാധാരണ പൊതു അവധിയായത് കാരണമാണ് തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും അവധിയായി പ്രഖ്യാപ്പിച്ചത്.  

അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ബലിപെരുന്നാൾ അവധി ദിനങ്ങളിൽ കനത്ത ജാഗ്രത പാലിക്കാനാണ് ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുള്ളത്. സൗഹർദ സന്ദർശനങ്ങൾ ഒഴിവാക്ക
ണമെന്നും ആശംസകൾ അറിയിക്കാൻ ഓൺലൈൻ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കർശനമായ പരിശോധനകളും  ഈ ദിനങ്ങളിൽ ഉണ്ടാകും. കഴിഞ്ഞ പെരുന്നാൾ അവധിദിനങ്ങളിൽ ആയിരത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിരുന്നത്. അതേസമയം സെപ്തംബർ 3 മുതൽ റെസ്റ്ററോറന്റുകൾക്ക് ഔട്ട് ഡോർ ഡൈനിങ്ങ് ആരംഭിക്കാനുള്ള അനുമതി ഇന്ന് ചേർന്ന മന്ത്രിസഭായോഗം നൽകി. സെപ്തംബർ 24 മുതൽ ഇൻഡോർ ഡൈനിങ്ങ് ആരംഭിക്കാനും ശീഷാ കടകൾക്ക് സാധാരണ നിലയിൽ തുറന്ന് പ്രവർത്തിക്കാനും ഉള്ള അനുമതിയും നൽകിയിട്ടുണ്ട്. 

ഇന്ന് വൈകുന്നേരം ബഹ്റൈൻ സമയം നാല് മണി വരെ ലഭിച്ച വിവര പ്രകാരം  രാജ്യത്ത് ഇന്ന് കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ബഹ്റൈനിൽ ആകെ 141 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. 3231 പേരാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. ഇതിൽ 44പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്നലെ 9889പേരിൽ കോവിഡ് പരിശോധനകൾ നടന്നു. ഇപ്പോൾ ആകെ പരിശോധനകളുടെ എണ്ണം 798799 ആണ്. ഇന്നലെ 351 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 193 പേർ വിദേശികളാണ്. ഇന്നലെ 421 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയിരിക്കുന്നത് 36110 പേരാണ്. 

അതേസമയം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധ സിവിൽ സ്ഥാപനങ്ങൾ തയ്യാറാക്കിയ മൂവായിരത്തോളം മാസ്കുകൾ കഴിഞ്ഞ ദിവസം സതേൺ ഗവർണറേറ്റ് അധികൃതർ ഏറ്റുവാങ്ങി. ഇവ പിന്നീട് ആവശ്യക്കാർക്ക് വിതരണം ചെയ്യും. 

You might also like

Most Viewed