പ്രവാസികളെ വീണ്ടും ആശ്വാസച്ചിറകിലേറ്റി ബഹ്‌റൈന്‍ കെ.എം.സി.സി: രണ്ടാമത് ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു


മനാമ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ബഹ്‌റൈന്‍ കെ.എം.സി.സിയുടെ രണ്ടാമത്തെ ചാര്‍ട്ടേഡ് വിമാനം നാടണഞ്ഞു. ഇന്നലെ രാത്രി 6.30 ഓടെ ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഗള്‍ഫ് എയര്‍ വിമാനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിയോടെ കോഴിക്കോട് ലാന്‍ഡ് ചെയ്തു. വിമാനത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 174 യാത്രക്കാരാണുണ്ടായിരുന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്ക് തിരഞ്ഞെടുത്തതെന്ന് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

ജോലി നഷ്ടപ്പെട്ടവര്‍, നിത്യരോഗികള്‍, വിസിറ്റിങ് വിസയിലെത്തി കുടുങ്ങിയവര്‍ തുടങ്ങി ആയിരങ്ങളാണ് നാട്ടില്‍ പോകാന്‍ കഴിയാത്തെ ബഹ്‌റൈനില്‍ ദുരിതമനുഭവിക്കുന്നത്. ഇതേതുടര്‍ന്നാണ് കുറച്ച് പേര്‍ക്കെങ്കിലും ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈന്‍ കെ.എം.സി.സി ചാര്‍ട്ടേഡ് വിമാന സര്‍വിസ് നടത്തുന്നത്. ജൂണ്‍ ഒന്‍പതിന് 169 യാത്രക്കാരുമായി കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്ക് പോയിരുന്നു. മൂന്നാമത്തെ ചാര്‍ട്ടേഡ് വിമാനത്തിനായുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും 20ന് മുന്‍പ് വിമാനത്തില്‍ യാത്ര തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു.

 

article-image

ഇവര്‍ക്ക് പുറമെ വൈസ് പ്രസിഡന്റ് ഗഫൂര്‍ കയ്പമംഗലം, സെക്രട്ടറിമാരായ എ.പി ഫൈസല്‍, ഒ.കെ ഖാസിം, എംബസി ഹെല്‍പ്പ് ഡെസ്‌ക്ക് കണ്‍വീനര്‍ ഫൈസല്‍ കോട്ടപ്പള്ളി, സെക്രട്ടേറിയറ്റ് മെംബര്‍ അസ്ലം വടകര, വളണ്ടിയർ ക്യാപ്റ്റൻ ശരീഫ് കോറോത്ത്, വളണ്ടിയര്‍ വിങ് ഭാരവാഹികള്‍, ജില്ലാ-ഏരിയാ നേതാക്കള്‍, റിയ ട്രാവൽസ് ചെയർമാൻ അഷ്‌റഫ്‌ കാക്കണ്ടി, സെയിൽസ് മാനേജർ സിറാജ് മഹ്‌മൂദ്‌ എന്നിവരും യാത്ര അയക്കുന്നതിനായി വിമാനത്താവളത്തിലെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed