പസിഫിക് മേഖലയിൽ ചൈനയ്ക്കെതിരെ സേനയെ വിന്യസിച്ച് യുഎസ്


ഹോങ്കോംഗ്: പസിഫിക് മേഖലയിൽ ചൈനയ്ക്കെതിരെ സേനയെ വിന്യസിച്ച് യുഎസ്. മൂന്നു വൻ വിമാനവാഹിനി കപ്പലുകളാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്. വർഷങ്ങൾക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിക്കുന്നത്. യുഎസ്എസ് റൊണാൾഡ് റീഗൻ, യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യുഎസ്എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണ് പട്രോളിംഗ് നടത്തുന്നതെന്നു യുഎസ് നേവി അറിയിച്ചു. ഓരോ കപ്പലിലും അറുപതിലേറെ വിമാനങ്ങളുണ്ട്. വിമാനവാഹിനി കപ്പലുകൾക്കു പുറമെ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോർട്ടുണ്ട്.

2017-ൽ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടർന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ആദ്യമാണ്. കോവിഡ് ഭീതി മുതലെടുത്ത് ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന സൂചനകളെ തുടർന്നാണ് യുഎസ് സേനയുടെ നീക്കമെന്നാണ് വിലയിരുത്തൽ. തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ഉദ്ദേശ്യമെന്നു ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed