ഇസ്ലാഹി സെന്‍റർ സേവനത്തിന്ന് ഒരു കൈത്താങ്ങുമായി എം.എക്സ് ഗ്രൂപ്പ്

മനാമ: കോവിഡ്−19ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ നടത്തിവരുന്ന റിലീഫ് പ്രവർത്തങ്ങൾക്ക് കൈത്താങ്ങായി ബഹ്റൈനിലെ പ്രമുഖ ബിസിനസ്സ് ശൃംഗലയായ എം.എക്സ് ഗ്രൂപ്പ്. ഇസ്ലാഹി സെന്‍ററിനു കീഴിൽ പ്രവത്തിക്കുന്ന കോവിഡ്−19 ഹെൽപ് ഡെസ്കിന് ഭക്ഷണ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം നടത്തിയാണ് ഇത്തരമൊരു ശ്രമത്തിൽ എം.എക്സ് പങ്കാളിയായത്.
ഇസ്ലാഹി സെന്‍റർ നടത്തുന്ന പ്രവർത്തനങ്ങളിൽ തുടർന്നും പങ്കാളിയാകുമെന്നു കന്പനി ഡയരക്ടർ അബ്ദുൽ ജലീൽ പറഞ്ഞു. ഇസ്ലാഹി സെന്‍റർ വൈസ് പ്രസിഡന്‍റ് ഹംസ മേപ്പാടി കിറ്റുകൾ ഏറ്റുവാങ്ങി. പ്രസിഡന്‍റ് സഫീർ നരക്കോട്, നാസർ, ഷോറൂം മാനേജർ നൗഷാദ് പി.എം, സഹീർ എന്നിവർ സന്നിഹിതരായിരുന്നു.