കേന്ദ്ര−സംസ്ഥാന സർക്കാരുകൾ പ്രവാസികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കണമെന്ന് ഒ.ഐ.സി.സി ബഹ്റൈൻ


മനാമ: പ്രവാസികളോട് കേന്ദ്ര −സംസ്ഥാന സർക്കാരുകൾ നടത്തുന്ന വെല്ലുവിളികൾ അവസാനിപ്പിക്കണം എന്ന് ഒഐസിസി ദേശീയകമ്മറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി ജനിച്ചു വീണ മണ്ണിലേക്ക് തിരിച്ചു ചെല്ലാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിന് അവസരം നിഷേധിക്കുന്ന നിലപാടുകൾ തിരുത്താൻ സർക്കാരുകൾ തയ്യാറാകണമെന്ന് ഒഐസിസി ആവശ്യപ്പെട്ടു.

പല വിദേശരാജ്യങ്ങളും തങ്ങളുടെ സ്വന്തം ചിലവിൽ പ്രവാസികളെ നാട്ടിൽ എത്തിക്കാം എന്ന് പറഞ്ഞിട്ടും കേന്ദ്ര സംസ്ഥാനസർക്കാരുകൾ അതിന് അവസരം നൽകാതെ വന്ദേ ഭാരത് മിഷൻ എന്ന പേരിൽ പ്രത്യേക വിമാനങ്ങളും,  കപ്പലുകളും ഉപയോഗിച്ച് പ്രവാസികളെ നാട്ടിൽ എത്തിക്കാം എന്നാണ് പറയുന്നത്. നാളിത് വരെ ഗൾഫ് നാടുകളിലേക്ക് ഒരു കപ്പൽ പോലും സർവീസ് നടത്തിയിട്ടില്ല. കപ്പൽ സർവീസ് ആരംഭിച്ചാൽ ഒരേ സമയത്ത് അനേകം വിമാനങ്ങളിൽ കൊണ്ട് പോകുന്ന ആളുകളെ ഒന്നിച്ചു നാട്ടിൽ എത്തിക്കുവാൻ സാധിക്കും, കൂടാതെ ഇതിന് കുറഞ്ഞ ചിലവും ആയിരിക്കും. ജോലി നഷ്ടപ്പെട്ട ആളുകൾക്കും, പൂർണ്ണ ആരോഗ്യം ഉള്ളവർക്കും ഇത് ഉപയോഗിക്കാം. മറ്റുള്ളവരെ വിമാനങ്ങളിലും നാട്ടിൽ എത്തിക്കാൻ സാധിക്കും. അതിന് ആവശ്യത്തിന് വിമാന സർവീസുകൾ ആരംഭിക്കണം. ഈ കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തികഞ്ഞ അലംഭാവം ആണ് കാണിക്കുന്നതെന്ന് ഒ.ഐ.സി.സി ആരോപിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിലും പ്രവാസ ലോകത്തും ശക്തമായ സമരം നടക്കില്ല എന്നാണ് ഭരണകർത്താക്കൾ ധരിക്കുന്നത് എങ്കിൽ കേരളത്തിലെ മൂന്നിലൊന്നിൽ കൂടുതൽ ആളുകൾ ജീവിക്കാൻ ആശ്രയിക്കുന്നത് പ്രവാസലോകത്തെ ആണെങ്കിൽ ഇവർക്ക് ജനകീയ കോടതിയിൽ തക്കതായ മറുപടി നൽകുമെന്നും ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു. 

You might also like

Most Viewed