ബഹ്‌റൈൻ പ്രവാസികൾക്ക് ഉത്സവമായി സോപാനം വാദ്യസംഗമം 


മനാമ:പ്രവാസ ലോകത്ത് ഉത്സവഛായ പകർന്ന് രണ്ടു ദിവസമായി അരങ്ങേറിയ സോപാനം വാദ്യ സംഗമം. ബഹ്‌റൈനിലെ വാദ്യ കലാകാരന്മാരുടെ കൂട്ടായ്മയായ സോപാനത്തിന്റെ പത്താം വാര്ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യൻ സ്‌കൂളിൽ വച്ച് 500 ൽപരം കലാകാരന്മാരെ ഉൾപെടുത്തിയ വാദ്യമേളങ്ങൾ അരങ്ങേറിയത്.വെള്ളിയാഴ്ച വൈകീട്ട് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി ഭദ്രദീപം കൊളുത്തി പരിപാടി ഉൽഘാടനം ചെയ്തു.തുടർന്ന് 101 സംഗീത വിദ്യാർഥികളും 101 നൃത്ത വിദ്യാർഥികളും  ചേർന്ന് ഗുരുവന്ദനം പരിപാടി നടത്തി.മട്ടന്നൂർ ശങ്കരൻ കുട്ടിയും കാഞ്ഞിലശ്ശേരി പദ്മനാഭന്റെയും നേതൃത്വത്തിൽ 250 തിൽ പരം വാദ്യ കലാകാരന്മാർ ഒരുക്കിയ ഇരട്ടപ്പന്തി പഞ്ചാരിമേളവും തുടർന്ന് അരങ്ങിലെത്തി.ചലച്ചിത്ര തരാം മനോജ് കെ ജയൻ തൗരത്രികം  സുവനീർ പ്രകാശനം ചെയ്തു.രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് കൊമ്പ് പറ്റോടുകൂടി ആരംഭിച്ച പരിപാടിയിൽ ൧൦൦ ൽ പരം കലാകാരന്മാർ അവതരിപ്പിച്ച പഞ്ചവാദ്യമായിരുന്നു തുടക്കം. തുടർന്ന് രാജേഷ് ചേർത്തല അവതരിപ്പിച്ച പുല്ലാങ്കുഴൽ ഫ്യൂഷൻ നടന്നു.തുടർന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി,പത്മശ്രീ ജയറാം എന്നിവർ നേതൃത്വം നൽകി 250 തിൽ പരം വാദ്യ കലാകാരന്മാർ അവതരിപ്പിച്ച ഇലഞ്ഞിത്തറമേളവും ശ്രദ്ധേയമായി. ബഹ്‌റൈനിലെ വാദ്യ കലാകാരൻ സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ സ്റ്റാർ ക്രിയേഷൻസാണ് പരിപാടിക്ക് ചുക്കാൻ പിടിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed