ജപ്പാനിലെ ഒസാക്ക എക്സ്പോ 2025; ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൽ ബഹ്റൈൻ കിരീടാവകാശി പങ്കെടുത്തു

പ്രദീപ് പുറവങ്കര
മനാമ l ജപ്പാനിലെ ഒസാക്കയിൽ നടക്കുന്ന എക്സ്പോ 2025-ലെ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പങ്കെടുത്തു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനും ലോക എക്സ്പോ ഒരു പ്രധാന വേദിയാണെന്ന് അദ്ദേഹം പറഞ്ഞു.
ബഹ്‌റൈൻ പവിലിയൻ രാജ്യത്തിന്റെ പൈതൃകവും നേട്ടങ്ങളും പ്രദർശിപ്പിക്കാനുള്ള വേദിയാണെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇത് സാംസ്കാരികവും സാമ്പത്തികവുമായ കൈമാറ്റങ്ങൾ വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും സൗഹൃദത്തെയും ജപ്പാൻ മന്ത്രി കോഗ യോച്ചിറോ പ്രകീർത്തിച്ചു.
ദേശീയ ദിനാഘോഷത്തിന് ബഹ്‌റൈന് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. തുടർന്ന് കിരീടാവകാശി ജാപ്പനീസ് പവലിയൻ സന്ദർശിക്കുകയും ജപ്പാന്റെ സാങ്കേതിക പുരോഗതി നേരിൽ മനസ്സിലാക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ കോർട്ട് മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ അനുഗമിച്ചു.
ിോേ്ി