പേപ്പർ പുഷ്പങ്ങളിലൂടെ ജുബൈലിൽ നിന്ന് ഗിന്നസ് നേട്ടം സ്വന്തമാക്കി ആലപ്പുഴക്കാരി

ഷീബ വിജയൻ
ജുബൈൽ I പേപ്പർ പുഷ്പങ്ങളിലൂടെ ജുബൈലിൽ നിന്ന് ഗിന്നസ് നേട്ടം സ്വന്തമാക്കി ആലപ്പുഴക്കാരി. ചേർത്തല സ്വദേശിനി നീനു സാംസൺ ആണ് ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. നാല് മണിക്കൂർ 39 മിനിറ്റ് സമയം കൊണ്ട് പേപ്പർ കൊണ്ടുള്ള 1,101 പുഷ്പങ്ങൾ തയ്യാറാക്കി 574 അടിനീളത്തിൽ ക്രമീകരിച്ചാണ് റെക്കോർഡ് കൈവരിച്ചത്. 20–25 മിനിറ്റിനുള്ളിൽ നൂറോളം പേപ്പർ പുഷ്പങ്ങൾ തീർക്കാനുള്ള കഴിവാണ് ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിൽ റെക്കോർഡിലേക്ക് എത്താൻ സഹായിച്ചത്. ചേർത്തല പരേതനായ ചാരങ്കാട്ട് പ്രദീപിൻ്റെയും ജോളിയുടെയും മകളാണ് നീനു. നീനു പേപ്പർ കൊണ്ട് തയ്യറാക്കിയ പുഷ്പങ്ങൾ 2009 ൽ സൗദിയിൽ എത്തിയത് മുതൽ മറ്റു ജോലികൾ ഒന്നും ഇല്ലാത്തതിനാൽ സമയം സൃഷ്ടിപരമായി ഉപയോഗിക്കണം എന്ന ചിന്തയിലായിരുന്നു. അതോടെയാണ് പഴയ ഇഷ്ടങ്ങളായ ക്രാഫ്റ്റിങ്ങിനോടും പെയിന്റിങ്ങിനോടും വീണ്ടും കൂട്ടുകൂടിയത്. ഇതോടെ ഈ കലാസപര്യ ജീവിതത്തിന്റെ ഭാഗമായിമാറുകയായിരുന്നു.
ADSadsasd