മരിക്കെ പോൾസൺ ഇന്ത്യൻ നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാളുമായി കൂടിക്കാഴ്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യയുടെ നിയമ-നീതി മന്ത്രി അർജുൻ റാം മേഘ്‌വാളും ബഹ്‌റൈൻ ഇന്റർനാഷനൽ ഡിസ്‌പ്യൂട്ട് റെസല്യൂഷൻ കൗൺസിൽ സെക്രട്ടറി ജനറൽ പ്രഫ. മരിക്കെ പോൾസണും തമ്മിൽ കൂടിക്കാഴ്ച നടത്തി. നിയമപരവും നികുതി സംബന്ധവുമായ സഹകരണം വർധിപ്പിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, നിയമപരമായ ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും, അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ചർച്ചയിൽ തീരുമാനമായി.
സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി തർക്കപരിഹാര സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള തുടർനടപടികളും ഇരുപക്ഷവും ചർച്ച ചെയ്തു. കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നിയമ-നീതി മന്ത്രാലയത്തിലെ ലീഗൽ അഫയേഴ്‌സ് ഡിപ്പാർട്മെന്റ് സെക്രട്ടറി ഡോ. അഞ്ജു രാതി റാണ, മുൻ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ്, ഇന്ത്യയിലെ ബഹ്‌റൈൻ എംബസി പ്രതിനിധി മെഹ്ദി ജാഫർ എന്നിവരും പങ്കെടുത്തു.
േ്ിേ്