ബഹ്‌റൈനിൽ ഇനിമുതൽ ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ആകാം


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിൽ ടാക്സി മേഖലയിൽ പുതിയ നിയമം നിലവിൽ വന്നു. ഇത് പ്രകാരം ഇനിമുതൽ ഒരു ടാക്സിക്ക് മൂന്ന് അംഗീകൃത ഡ്രൈവർമാർ വരെ ഉണ്ടാക്കാമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയം അറിയിച്ചു. തുടർച്ചയായ ടാക്സി സേവനം ഉറപ്പാക്കുക, പൗരന്മാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, ഈ മേഖലയിൽ കുടുംബാംഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നിവയാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ബഹ്‌റൈനി ടാക്സി ഡ്രൈവർമാർക്ക് അവരുടെ അടുത്ത ബന്ധുക്കളെ അസിസ്റ്റന്റ് ഡ്രൈവർമാരായി ഒരേ വാഹനത്തിൽ ജോലി ചെയ്യാൻ ഇത് അവസരം നൽകും. വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പുതിയ നിയമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

article-image

േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed