കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു

കുവൈത്ത് സിറ്റി: വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കെ.ഒ.സിക്ക് വേണ്ടി കരാർ കമ്പനി മുഖേന ജോലി ചെയ്യുന്ന മേഴ്സി ബിജു (44) ആണു മരിച്ചത്. അബ്ബാസിയയിൽനിന്ന് കെഒസി ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോവുകയായിരുന്ന നഴ്സുമാർ സഞ്ചരിച്ച വാഹനമാണ് ശനിയാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്. അഞ്ചു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വദേശി ഓടിച്ച വാഹനത്തിൽ നിന്നു തെറിച്ചുവീണ മേഴ്സിയുടെ ശരീരത്തിൽ വാഹനത്തിൻറെ ചക്രം കയറുകയായിരുന്നു. കൊട്ടാരക്കര കൈതപ്പറമ്പ് വലിയവിള പടിഞ്ഞാറ്റിത്ത് കുടുംബാഗമാണ്. ഭർത്താവ്: നെല്ലിക്കുന്നം നെട്ടാറ വീട്ടിൽ ബിജുമോൻ സാമുവേൽ. മകൾ: ബെറ്റി ബിജു.