സംസ്‌കൃതി ബഹ്‌റൈൻ, ബി.എം.സിയുമായി സഹകരിച്ച് മോദിയുടെ 75-ാം ജന്മദിനം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l സംസ്‌കൃതി ബഹ്‌റൈൻ, ബി.എം.സിയുമായി സഹകരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം സംഘടിപ്പിച്ചു. സാമൂഹിക-സാംസ്കാരിക നേതാക്കളും സംഘടനാ പ്രതിനിധികളും സംസ്‌കൃതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഫ്രാൻസിസ് കൈതാരത്ത്, ദേവിജി ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജയ്ദീപ് എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ സംസ്‌കൃതി ജനറൽ സെക്രട്ടറി ആനന്ദ് സോണി സ്വാഗതം പറഞ്ഞു. സംസ്‌കൃതി ബഹ്‌റൈൻ പ്രസിഡൻ്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവീൺ നായർ നന്ദി രേഖപ്പെടുത്തി.

ജന്മദിനാഘോഷത്തോടനുബന്ധിച്ച് മധുരപലഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സംസ്‌കൃതി ബഹ്‌റൈനും ബി.എം.സിയും ചേർന്ന് പുറത്തിറക്കിയ 'ശംഖോലി' എന്ന വീഡിയോ ആൽബത്തിൻ്റെ പ്രദർശനവും ചടങ്ങിൽ നടന്നു.

article-image

ിി

You might also like

  • Lulu Exchange
  • Straight Forward

Most Viewed