ജിഎസ്ടി പരിഷ്‌കാരം വരുന്നതോടെ രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തും: നിർമ്മല സീതാരാമൻ


ഷീബ വിജയൻ

ന്യൂഡല്‍ഹി I ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരുന്നതോടെ ഏകദേശം രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇത് ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. തമിഴ്‌നാട് ഫുഡ് ആന്‍ഡ് ഗ്രയിന്‍സ് അസോസിയേഷന്റെ 80ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. തിങ്കളാഴ്ചയാണ് പുതിയ ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വരിക.

ചരക്ക് സേവന നികുതി നാല് സ്ലാബില്‍ നിന്നും രണ്ട് സ്ലാബുകളാക്കിയതോടെ ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരും മധ്യവര്‍ഗ കുടുംബങ്ങളും ചെറുകിട, ഇടത്തരം സംരഭകരും ജിഎസ്ടി പരിഷ്‌കാരം വലിയ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാലുവാണെന്നും ധനമന്ത്രി പറഞ്ഞു. ജിഎസ്ടി രണ്ട് സ്ലാബ് ആയി കുറക്കുന്നതോടെ സാധാരണഗതിയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നും ധനമന്ത്രി പറഞ്ഞു.

article-image

sadsfads

You might also like

  • Straight Forward

Most Viewed