കൗൺസിലറുടെ ആത്മഹത്യ ; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ


ഷീബ വിജയൻ

തിരുവനന്തപുരം: തിരുമലയിൽ കൗൺസിലർ ആത്മഹത്യ ചെയ്ത വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത് ബിജെപി പ്രവർത്തകർ. ക്യാമറ പിടിച്ചുവാങ്ങി, അസഭ്യം പറഞ്ഞാണ് മാധ്യമപ്രവർത്തകർക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിട്ടത്. ബിജെപിയുടെ കൗൺസിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്നാണ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടത്. ഇറങ്ങിപ്പോകാൻ മാധ്യമപ്രവർത്തകരോട് പ്രവർത്തകർ ആക്രോശിക്കുന്നതായി പുറത്തുവരുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടെങ്കിലും കാര്യമായ ഇടപെടലുണ്ടായില്ല.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം തിരുമല വാർഡ് കൗൺസിലർ അനിൽ കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാർട്ടി നേതൃത്വത്തിനെതിരെ കുറിപ്പ് എഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോൾ ബിജെപി സഹായിച്ചില്ലെന്ന ആരോപണം കുറിപ്പിലുണ്ട്. അനിൽ നേതൃത്വം നൽകുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകർന്നിരുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തില്ലെന്നുമൊക്കെ കുറിപ്പിൽ പറയുന്നു. ഈ വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ് മാധ്യമപ്രവർത്തകരെ തടഞ്ഞതെന്നാണ് വിലയിരുത്തൽ.

article-image

fxdxdfxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed