ചികിത്സയിലായിരുന്ന മലയാളി സൽമാനിയ ആശുപത്രിയിൽ നിര്യാതനായി

മനാമ:നിമോണിയ പിടിപെട്ട് 20 ദിവസത്തോളമായി സൽമാനിയാ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വൈപ്പിൻ സ്വദേശി പുളിക്കപ്പറമ്പിൽ പീറ്റർ ആന്റണി(50) സൽമാനിയ ആശുപത്രിയിൽ നിര്യാതനായി.അസ്രി യിലെ ഡിവിഷൻ ഹെഡ് ആയി ജോലി ചെയ്യുകയായിരുന്നു. ചികിത്സയിലായതിനെ തുടർന്ന് നാട്ടിലുള്ള ഭാര്യയും ഭാരാസഹോദരനും ബഹ്‌റൈനിൽ എത്തിയിരുന്നു.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു .