ലാഫ്റ്റർ യോഗ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു


മനാമ: ലാഫ്റ്റർ യോഗ ബഹ്റൈൻ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ലാഫ്റ്റർ ലീഡർ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. നവംബർ 8, 9 തീയതികളിൽ വൈകുന്നേരം 4 മുതൽ 9 വരെ ഉമ്മുൽ ഹസത്തുള്ള  ഷൈനിങ് റെയ്സ് ഇവെന്റ്സ് ഹാളിലാണ് ക്ലാസ് നടക്കുന്നത്. ബഹ്റൈനിൽ  ആദ്യമായിട്ടാണ് ഈ പരിശീലന ക്ലാസ് നടക്കുന്നത്. ലാഫ്റ്റർ യോഗയുടെ അന്താരാഷ്ട്ര പ്രചാരകനും ലാഫ്റ്റെർ അംബാസഡറുമായ കെ, എം തോമസ് ആണ് പരിശീലന ക്ലാസ്സ് നയിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ലാഫ്റ്റെർ യോഗ സ്ഥാപകൻ ഡോ. മദൻ കട്ടാരിയ ഒപ്പിട്ട ഔദ്യോഗിക സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക്. ലഫ്റ്റർ യോഗ ഇന്റർനാഷനലിന്റെ ഔദ്യോഗിക പാഠപുസ്തകവും, വിവിധ ലാഫ്റ്റെർ എസ്സെർസൈസുകൾ അടങ്ങിയ സിഡിയും, യോഗനിദ്ര, ഗ്രൗണ്ടിങ് ഡാൻസ്, ലാഫ്റ്റെർ സുമ്പ, ലാഫ്റ്റർ മെഡിറ്റേഷൻ എന്നിവയിൽ ക്രീയാത്മക പരിശീലനവും ലഭിക്കുന്നു. കൂടാതെ ലാഫ്റ്റെർ യോഗ ഇന്റർനാഷണലിൽ  ആറു മാസത്തെ സൗജന്യ പ്രോസോൺ അംഗത്വവും , ഡോ കട്ടാരിയയുടെ "ലാഫ് ഫോർ നോ റീസൺ" എന്ന പുസ്തകവും ലഭിക്കുന്നു.
പരിശീലനം പൂർത്തിയാക്കുന്നവർക്കു ലാഫ്റ്റെർ ക്ലബ്ബ്കൾ ആരംഭിക്കുന്നതിനും,ലാഫ്റ്റർ യോഗ സെമിനാറുകളും വർക്ക് ഷോപ്പുകളൂം നടത്തുവാനും വിവിധ രാജ്യങ്ങളിൽ നടക്കുന്ന  ലാഫ്റ്റർ കോൺഫെറെൻസിൽ പങ്കെടുക്കുവാനുള്ള അവസരവും ലഭിക്കുന്നു. 20 വയസ്സിനു മുകളിലുള്ള ആർക്കും ഇതിൽ പങ്കെടുക്കാം. കൗൺസിലേഴ്സ്, അദ്ധ്യാപകർ, പൊതുസേവകർ, ശാരീരിക, മാനസിക ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവർ ഹ്യൂമൻ റിസോഴ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ.നേതൃത്വ പരിശീലനം നടത്തുന്നവർ, എന്നിവർക്ക്ലാ ഫ്റ്റെർ യോഗ പരിശീലനം വളരെ പ്രയോജനപ്രദമാണ്. വിശദ വിവരങ്ങൾക്കും റെജിസ്ട്രേഷനും 39867041 / 33335274 എന്നീ നമ്പരുകളിലോ laughteryogabh@ gmail.com എന്ന ഇ മെയ്ലിലോ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed