കേരളപ്പിറവിദിനത്തിൽ 'ഒപ്പരം - ബിഡികെ ' രക്തദാന ക്യാമ്പും യാത്രയയപ്പും
മനാമ:കിംങ്ങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ നിയന്ത്രണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരളബഹ്റിൻ ചാപ്റ്ററും, കാസർഗോഡ് കൂടായ്മ ഒപ്പരം ടീമും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് കേരളപ്പിറവി ദിനമായ നവംബർ 1 ന് കിംഗ് ഹമദ് യൂണിവേഴ്സ്റ്റി ആശുപത്രിയിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.തദവസരത്തിൽ, ബഹ്‌റൈൻ സാമൂഹിക മെഡിക്കൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സ്തുത്യർഹമായ സേവനം ചെയ്ത് നാട്ടിലേക്ക് യാത്ര തിരിക്കുന്ന ചന്ദ്രൻ തിക്കോടിയെ ആദരിക്കും
രക്തദാന ക്യാമ്പിലും, ചന്ദ്രേട്ടനെ ആദരിക്കുന്ന ചടങ്ങിലും എല്ലാ വരും സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33015075,39125828,39842481 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.https://chat.whatsapp.com/7nxlCXNfivv1eDF1L4JQU6 എന്ന ലിങ്കിൽ പേര് നൽകാവുന്നതുമാണ്

