വാളയാർ പീഡനക്കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


കൊച്ചി: വാളയാർ പീഡനക്കേസിൽ സർക്കാരിനോട് റിപ്പോർട്ട് തേടുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട വിഷ‍യങ്ങൾ നിരീക്ഷിച്ചു വരികയാണ്. കേസിൽ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചി‍യിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ പറഞ്ഞു. അതേസമയം, കേസിലെ പ്രതികളെ വിട്ടയച്ച വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. പകരം അനുഭവസമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കാനുമാണ് സർക്കാർ തീരുമാനം.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed