പാക്ട് -അൽഹിലാൽ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 25ന്


മനാമ:പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്)  സൽമാ ബാദ് അൽഹിലാൽ മെഡിക്കൽ സെൻറിന്റെ സഹകരണത്തോടെ
ഒക്ടോബർ 25ന് രാവിലെ 8 മണി മുതൽ (സൽമാബാദ് അൽഹിലാൽ രണ്ടാം നില )സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . അംഗങ്ങൾ അല്ലാത്തവർക്കും ഈ ക്യാമ്പിൽ വന്നു രോഗ പരിശോധന നടത്താവുന്നതാണ് . ബ്ലഡ് പ്രഷർ, ഷുഗർ ടോട്ടൽ കൊളസ്ട്രോൾ എസ് ജി പി ടി ,ക്രിയാറ്റിന് തുടങ്ങിയ വിവിധ പരിശോധനകൾ തീർത്തും സൗജന്യമായിരിക്കും .
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 36002537/ 33399451/ 39814968/ 36393880 എന്നെ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് 

You might also like

  • Lulu Exchange
  • Straight Forward

Most Viewed