കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റി  ഭാരവാഹികളെ തിരഞ്ഞെടുത്തു


മനാമ:കെഎംസിസി ബഹ്‌റൈൻ കാസർഗോഡ് ജില്ലാ കമ്മിറ്റി 2019-2021 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി അഷ്‌റഫ് മഞ്ചേശ്വരത്തേയും ജനറൽ സെക്രട്ടറിയായി നിയാസ് പട്ളയെയും ട്രഷററായി കുഞ്ഞഹമ്മദ് ബെദിരയെയും തിരഞ്ഞെടുത്തു.
മറ്റു  ഭാരവാഹികൾ:ഓർഗനൈസിംഗ് സെക്രട്ടറി ഹുസൈൻ ചിത്താരി
വൈസ് പ്രസിഡണ്ടുമാർ:റഫീഖ് ക്യാമ്പസ്‌, ഹനീഫ ഉപ്പള,റഫീഖ് മിനാർ ,മമ്മു മല്ലം.

ജോയിന്റ് സെക്രട്ടറിമാർ:ഇബ്രാഹിം ചാല ,ഖാദർ പൊവ്വൽ ,അബ്ദുള്ള പുത്തൂർ ,സത്താർ ഉപ്പള.
കെഎംസിസി മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന കൗൺസിൽ യോഗം ബഹ്റൈൻ കെഎംസിസി സംസ്ഥാന ട്രഷറർ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു, സലിം തളങ്കര അദ്ധ്യക്ഷനായി മുസ്തഫ കാഞ്ഞങ്ങാട് വരവ് ചെലവ് കണക്കവതരിപ്പിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഷാഫി പാറക്കട്ട, സീനിയർ നേതാക്കളായ റഹീം ഉപ്പള,  ടി എം .മൗലവി  തുടങ്ങിയവരും  സംസ്ഥാന ജില്ലാ ഭാരവാഹികളും ആശംസയർപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed