ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ് മെത്രാപ്പോലീത്ത ബഹ്റൈനിലെത്തി
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 61-മത് പെരുന്നാള്‍ ശുശ്രൂഷയ്ക്കും വാർഷിക കണ്‍ വന്‍ഷനും മുഖ്യകാര്‍മികത്വം വഹിക്കുവാന്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസനാദ്ധ്യക്ഷൻ ഡോ. യൂഹാനോൻ മാർ ദെമിത്രിയോസ് മെത്രാപ്പോലീത്ത ബഹ്റൈനിലെത്തി. അദ്ദേഹത്തെ കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, സഹ വികാരി റവ. ഫാദര്‍ ബിജു കാട്ടുമറ്റത്തില്‍, റവ. ഫാദര്‍ ജോണ്‍ ശാമുവേല്‍, മറ്റു ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു.

