ഏകദിന ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു


മനാമ: ബഹ്‌റൈനിലെ ചലച്ചിത്ര പ്രേമികളുടെ കൂട്ടായ്‌മയായ 24 ഫ്രെയിംസ് റീഡേഴ്‌സ്‌ ഫോറം അംഗങ്ങൾക്കായി *പാഠം ഒന്ന് സിനിമ* എന്ന പേരിൽ ഏകദിന ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. ഒക്ടോബർ 11 വെള്ളിയാഴ്ച ഗഫൂൾ ഐ മാക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഏകദിന ശില്പശാലയിൽ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ രചന, സംവിധാനം,
അഭിനയം തുടങ്ങി സിനിമയുടെ സമസ്ത മേഖലയും പ്രതിപാദിക്കുന്ന പരിശീലന കളരിയായിരിക്കും നടത്തുന്നത് എന്ന് സംഘാടകർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 33258626 ,39205763  എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed