കെസിഎ 'ഓണം പൊന്നോണം' സെപ്റ്റംബർ 5 മുതൽ


മനാമ. ബഹ്റൈനിലെ   കേരള കാത്തലിക് അസോസിയേഷൻ    പുതുമയാർന്ന പരിപാടികളോടെ 15 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികൾ 
സെപ്റ്റംബർ 5 മുതൽ സംഘടിപ്പിക്കുമെന്ന് കെസിഎ പ്രസിഡണ്ട്   സേവി മാത്തുണ്ണി, ജനറൽ സെക്രട്ടറി . വർഗീസ് ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 5 വ്യാഴാഴ്ച വൈകുന്നേരം 8 മണിയോടുകൂടി  വർണ്ണശബളമായ ഘോഷയാത്രയോടെ  ഓണാഘോഷ പരിപാടികളുടെ  ഉദ്ഘാടന ചടങ്ങ്  കെസിഎയുടെ അങ്കണത്തിൽ നടക്കും. ഓണാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി  ജോഷി വിതയത്തിൽ ജനറൽ കൺവീനറായും, ജോസ് കെ പി സ്‌പോൺ സർഷിപ് കൺവീനറായുമുള്ള  50  അംഗങ്ങളുള്ള സംഘാടക സമിതിക്ക് രൂപം നൽകിയതായി കെസിഎ രക്ഷാധികാരി പി പി ചാക്കുണ്ണി പറഞ്ഞു. 

സെപ്റ്റംബർ മാസം പതിമൂന്നാം തീയതി ബഹ്റൈന്‍ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഓണം  മഹാസദ്യയിൽ  കെസിഎ കുടുംബാംഗങ്ങൾക്കൊപ്പം  ഗോൾഡൻ ജൂബിലിപ്രമാണിച്ച്  കെസിഎ ചാരിറ്റി വിംഗിന്റെ  നേതൃത്വത്തിൽ  ബഹ്റൈനിലെ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ആയിരത്തിലധികം തൊഴിലാളി സുഹൃത്തുക്കൾക്ക്  സൗജന്യമായി ഓണസദ്യ ഒരുക്കും എന്ന്  ചാരിറ്റി കമ്മിറ്റി കൺവീനർ ഫ്രാൻസിസ് കൈതാരത്ത്, കോർകമ്മറ്റി ചെയർമാൻ  വർഗീസ് കാരയ്ക്കൽ  എന്നിവർ പറഞ്ഞു.സെപ്റ്റംബർ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പൂക്കളമത്സരം,  അന്നേ ദിവസം 4.30ന്ബഹ്റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.  സെപ്റ്റംബർ ഏഴിന് വൈകിട്ട് 8 മണിക്ക് പായസ മത്സരം, സെപ്റ്റംബർ 9ന് ഗാനമേള,   സെപ്റ്റംബർ 10, 17 തീയതി അംഗങ്ങൾക്കായി ഉള്ള വിവിധ കായികമത്സരങ്ങൾ,  സെപ്റ്റംബർ 14-ന് വൈകിട്ട് 7.30 മണിക്ക് കെസിഎ സ്വരലയ മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണപ്പാട്ട് മത്സരം എന്നിവ ഉണ്ടായിരിക്കും.

സെപ്റ്റംബർ 19 വ്യാഴാഴ്ച കെസിഎ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണക്കാഴ്ചയും ഉണ്ടായിരിക്കും.സെപ്റ്റംബർ 20ആം തീയതി വെള്ളിയാഴ്ച കെസിഎ  അങ്കണത്തിൽ വച്ച്ഓ ണാഘോഷങ്ങളുടെ സമാപനവും  സുവർണ ജൂബിലിയോടനുബന്ധിച്ചു നടത്തിയ കെസിഎ മാഗ്നം ഇമ്പ്രിന്റ് സർഗോത്സവ് മത്സരങ്ങളുടെ സമ്മാനദാനവും നടക്കുന്ന ചടങ്ങിൽ  മലയാളസാഹിത്യ-ചലച്ചിത്ര-ടെലിവിഷൻ മേഖലകളിലെ പ്രശസ്തനായ ശ്രീകുമാരൻ തമ്പി മുഖ്യാതിഥിയായി പങ്കെടുക്കും  എന്ന്  ഓണം ജനറൽ കൺവീനർ. ജോഷി വിതയത്തിൽ, സർഗോത്സവ് ജനറൽ കൺവീനർ . ഷിജു ജോൺ എന്നിവർ അറിയിച്ചു.

പൂക്കളമത്സരം, വടംവലി മത്സരം, പായസ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവയിൽ ബഹ്‌റൈനിലെ എല്ലാവര്‍ക്കും  പങ്കെടുക്കാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫികളും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും പൂക്കള മത്സരം (മനോജ് മാത്യു 32092644), വടംവലി മത്സരം (അജിപി ജോയ് 39156283),   പായസ മത്സരം (വിനു ക്രിസ്‌റ്റി 36446223),  ഓണപ്പാട്ട് മത്സരം (റോയ് സി ആൻറ്റണി 39681102), ഓണക്കളികൾ/ കായികമത്സരങ്ങൾ (ക്രിസ്റ്റോ ജോസഫ് 36192515),ജനറൽ കൺവീനർ (37373466).  എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed