വ്യാജ ജോലി വാഗ്ദാനങ്ങള്‍: മുന്നറിയിപ്പുമായി എംബസി


ദുബായ്: അബുദാബിയിലെ ഇന്ത്യന്‍ സ്കൂളില്‍ ജോലിയുണ്ടെന്ന വ്യാജ വാര്‍ത്തയ്ക്ക് എതിരെ യു എ ഇയിലെ ഇന്ത്യന്‍ എംബസി രംഗത്ത്.ഇത് സംബന്ധിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ച യു എ യില്‍ താമസിക്കുന്ന ഇന്ത്യക്കാരും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും താമസിക്കുന്നവരും എത്രയും പെട്ടെന്ന് ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ ജോലി വാഗ്ദാനങ്ങളില്‍ വീഴരുത്. ജോലി വാഗ്ദാനങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

കഴിഞ്ഞയാഴ്ചയും 9 ഇന്ത്യക്കാര്‍ വ്യാജ ജോലി വാഗ്ദാനം കിട്ടി ചതിക്കപ്പെട്ടിരുന്നു. യു എ ഇയില്‍ ജോലി അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യക്കാര്‍ ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും ഇന്ത്യന്‍ എംബസി നിര്‍ദ്ദേശിച്ചു. അബുദാബിയിലെ ഡൂണ്‍സ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍റെ പേരിലാണ് ജോലി തട്ടിപ്പ്. സ്കൂളിന്‍റെ പ്രതിനിധികളാണെന്ന് പറഞ്ഞ് നേരിട്ടെത്തിയാണ് തട്ടിപ്പ്. സ്കൂളിന്‍റെ പേരില്‍ വ്യാജ ജോലി വാഗ്ദാനങ്ങളും നല്‍കുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed