കെ.എം.സി.സി ബഹ്റൈന്‍ രക്തദാനം 11ാം വര്‍ഷത്തിലേക്ക്
മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും 29മത് ജീവസ്പര്‍ശം രക്തദാന ക്യാമ്പും ആഗസ്റ്റ് 2ന് വെള്ളിയാഴ്ച നടക്കുമെന്നും ഇതിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമൂഹ രക്തദാനം വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്‍ററിലാണ് നടക്കുന്നത്. അന്ന് രാത്രി അനുസ്മരണ സമ്മേളനം മനാമ കെ.എം.സി.സി ഹാളില്‍ വെച്ചു നടക്കുന്നതാണ്. ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും.
മനാമയിലെ ബിഗ്ബി സൂപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് നടക്കുന്നത്. ക്യാമ്പിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. 'സുരക്ഷിത രക്തം എല്ലാവര്‍ക്കും' എന്നതാണ് ഈ വര്‍ഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് 'ജീവസ്പര്‍ശം' എന്നപേരില്‍ കെ എം സി സി നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്‍റെ സവിശേഷതയെന്നും ഇതിലൂടെ പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
നിര്‍ദ്ധനരായ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി പ്രവാസി ത്തൈുറഹ്മ ,ജീവജലം കുടിവെള്ള പദ്ധതി ,തണല്‍ ഭവന പദ്ധതി ,സമൂഹ വിവാഹം ,അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി , സി.എച്ച് സെന്‍റര്‍ മുഖേന ഐ.സി.യു ആംബുലന്‍സ് സര്‍വ്വീസ്, ശിഹാബ് തങ്ങള്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി ,റിലീഫ് സെല്‍,വിദ്യാഭ്യാസ സഹായങ്ങള്‍ ,മയ്യിത്ത് പരിപാലന സേവനങ്ങള്‍,ബിസിനസ് മീറ്റുകള്‍, ഈദ് സംഗമങ്ങള്‍ ,ദേശീയദിനാഘോഷ പരിപാടികള്‍ തുടങ്ങി വിവിധങ്ങളായ സേവന ഇതര പ്രവര്‍ത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്റൈന്‍ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 39881099, 33210288, 39258266, 39841984, 36300291 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 33189006, 38499146 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ടി.പി മുഹമ്മദലി (ആക്ടിംങ് പ്രസി. കെ.എം.സി.സി), -അസൈനാര്‍ കളത്തിങല്‍ (ജന.സെക്ര. കെ.എം.സി.സി), മുസ്തഫ കെ.പി (ചെയര്‍മാന്‍, ജീവ സ്പര്‍ശം)
എ.പി ഫൈസല്‍ (ജന.കണ്‍വീനര്‍, ജീവ സ്പര്‍ശം), ഫൈസല്‍ കോട്ടപ്പള്ളി(കണ്‍വീനര്‍, ജീവ സ്പര്‍ശം) ശിഹാബ് പ്ലസ്(മീഡിയ ചെയര്‍മാന്‍ ജീവ സ്പര്‍ശം) എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

