സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ: ബഹ്‌റൈനിലെ  പൊന്നാനിക്കാരുടെ കൂട്ടായ്മയായ പവിഴദ്വീപിലെ പൊന്നാനിക്കാർ എന്ന കൂട്ടായ്മയും  അൽഹിലാൽ ഹോസ്പിറ്റൽ ആന്‍ഡ് മെഡിക്കൽ സെന്റർ അദ്‌ലിയ ബ്രാഞ്ചുമായി  സഹകരിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 2 നു കാലത്തു 8  മണിമുതൽ 1  മണി വരെ  അദ്‌ലിയ ബ്രാഞ്ചിൽ വെച്ചാണ്  സൗജന്യ മെഡിക്കൽ ക്യാമ്പ്  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്   35970218,33808680,39020112 എന്നീ നന്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed