ജയിംസ് ബോണ്ടിന്റെ ‘അത്ഭുത കാർ’ നിങ്ങൾക്കും സ്വന്തമാക്കാം!!!
വാഷിംഗ് ടൺ: ശത്രുക്കളെ നേരിടാൻ ജെയിംസ് ബോണ്ടിന് കൂട്ടായിരുന്ന കാർ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. അത്യാധുനിക സാങ്കേതിക വിദ്യയിൽ ജയിംസ് ബോണ്ടിനായി പ്രത്യേകം അവതരിപ്പിച്ച ആസ്റ്റൺ മാർട്ടിൻ ഡിബി 5 കാർ ലേലത്തിന് വെക്കുന്നതായാണ് റിപ്പോർട്ട്. ബുള്ളറ്റ് പ്രൂഫ് ഷീൽഡ്, മെഷീൻ ഗൺ തുടങ്ങിയവയുള്ള കാർ ആഗസ്റ്റിലാണ് ലേലത്തിന് വെക്കുന്നത്. നാൽപത് ലക്ഷം മുതൽ അറുപത് ലക്ഷം രൂപ വരെയാണ് ലേലത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കാലിഫോർണിയയിലെ മൊന്റേരിയിൽ അടുത്തമാസം 15നാണ് ലേലം.
ശത്രുക്കളെ നേരിടാൻ ജെയിംസ് ബോണ്ടിന് കൂട്ടായിരുന്ന ഈ കാർ ഇനി നിങ്ങൾക്കും സ്വന്തമാക്കാം. എത്ര വലിയ വെടിവെപ്പിനെയും നേരിടാൻ സാധിക്കുന്ന ബുള്ളറ്റ് പ്രൂഫ് ഷീൽഡും ഗ്ലാസും, ഹെഡ്‌ലൈറ്റിനുള്ളിൽ പോയന്റ് ത്രീ സീറോ കാലിബർ മെഷീൻ ഗൺ, ഗിയറിനുള്ളിൽ സീറ്റ് ഉയർത്താൻ കഴിയുന്ന സ്വിച്ച്, ഡാഷ് ബോർഡിൽ ഫോൺ അങ്ങനെ നിരവധി സവിശേഷതകളുമായി കാലത്തിന് മുൻപേ സഞ്ചരിച്ചതാണീ കാർ. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗറിലും തണ്ടർ ബോളിലും ഈ കാർ ആയിരുന്നു ബോണ്ടിന്റെ സന്തതസഹചാരി.

