ശാസ്ത്ര പ്രതിഭാ പരീക്ഷ-2019 : ഒന്നാംഘട്ടം ഫലം പ്രസിദ്ധീകരിച്ചു
മനാമ: ബഹ്‌റൈൻ ഇന്ത്യൻ എംബസി , ഐ.എസ്.ആർ.ഒ എന്നിവയുടെ
സഹകരണത്തോടെ ബഹ്‌റൈൻ സയൻസ് ഇന്ത്യാ ഫോറം ഇക്കഴിഞ്ഞ മേയ് 30നു നടത്തിയ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ ഒന്നാം ഘട്ട ഫലം പ്രസിദ്ധീകരിച്ചു. ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ,ന്യൂ ഇന്ത്യൻ സ്കൂൾ , ന്യൂ മില്ലേനിയം സ്കൂൾ , അൽ നൂർ ഇന്റർനാഷണൽസ്കൂൾ ,ന്യൂ ഹൊറൈസൺ സ്കൂൾ , ക്വാളിറ്റി എഡ്യൂക്കേഷൻ സ്കൂൾ , ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ തുടങ്ങി എട്ടു സ്കൂളുകളിൽ നിന്നായി 11499 കുട്ടികളാണ് ഇത്തവണ ശാസ്ത്ര പ്രതിഭാ പരീക്ഷാ എഴുതിയത്. ഒന്നാം ഘട്ട പരീക്ഷയിൽ 82 വിദ്യാർത്ഥികൾ അവസാന ഘട്ട പരീക്ഷ എഴുതാനുള്ള യോഗ്യത നേടി. 156 വിദ്യാർത്ഥികൾ എ പ്ലസ് ഗ്രേഡും
523 വിദ്യാർത്ഥികൾഎഗ്രേഡും നേടി.
രണ്ടാം ഘട്ട പരീക്ഷ സെപ്റ്റംബർ 28നു നടക്കും. റിസർച്ച് പേപ്പർ , ക്വിസ്,
സയന്റിഫിക് റീസണിങ്ങ്, വൈവാ തുടങ്ങിയ വിവിധ ഘട്ടങ്ങളാണ് ഇതിൽ
ഉണ്ടാകുന്നത്. ഒക്ടോബർ അവസാനത്തോടെ ശാസ്ത്ര പ്രതിഭാ പരീക്ഷയുടെ
അവസാന ഫലം പ്രസിദ്ധീകരിക്കും. പരീക്ഷയുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നതും ഉത്തരങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നതും ന്യൂഡൽഹി ആസ്ഥാനമായ നാഷണൽ സയൻസ് മൂവെമന്റ് ഓഫ് ഇന്ത്യയാണ്. ശാസ്ത്ര പ്രതിഭകളാകുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാനപെട്ട ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനും പ്രമുഖ ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള അവസരം ലഭിക്കും. ശാസ്ത്ര പ്രതിഭാ അവാർഡ് ദാന ചടങ്ങ് ഡിസംബർ 6നു ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുനാണ്. വിശദവിവരങ്ങൾക്ക് സയൻസ് ഇന്ത്യാ ഫോറം ജനറൽ സെക്രട്ടറി . പ്രശാന്ത്
ധർമ്മരാജനുമായി 39747514 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

