യാത്രയയപ്പു നൽകി
മനാമ: 28 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലോട്ട് മടങ്ങുന്ന ഫാറ്റ് ട്രെഷററും സീനിയർ മെമ്പറുമായ തോമസ് കാട്ടുപറമ്പിലിന് ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (ഫാറ്റ്) യാത്രയയപ്പു നൽകി. പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷനായ ചടങ്ങിൽകെ ഓ വറുഗീസ് , എബ്രഹാം ജോൺ, ശ്രീകുമാർ, അനിൽ തിരുവല്ല ,വർഗീസ് ഡാനിയേൽ, ബ്ലെസ്സൺ മാത്യു , നെൽജിൻ, ബിനു കുന്നന്താനം, വിൻസു കൂത്തപ്പള്ളി, റിച്ചി മാത്യു എന്നിവർ സംസാരിച്ചു.

