ഏറെ പുതുമകളുമായി ഒരു സമ്മർ ക്യാമ്പ്


മനാമ: ബഹ്റൈനില്‍ ആദ്യമായി മാധ്യമപ്രവർത്തനവും കമ്പ്യൂട്ടർ സോഫ്ട്‍വെയറുകളും വീഡിയോ എഡിറ്റിങ്ങും അഭിനയവവും പരിശീലിപ്പിക്കുന്ന ഒരു സമ്മർ ക്യാമ്പ് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സയൻസ് സംഘടിപ്പിക്കുന്നു. 'ക്രീയേറ്റീവ് ജീനിയസ്' എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പിൽ നാലാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ജൂലൈ നാലിന് തുടങ്ങുന്ന ക്യാമ്പ് ഓഗസ്റ് ഇരുപത്തിരണ്ടിനു അവസാനിക്കും. 


ബഹ്റൈനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ 'ദി ഡെയിലി ട്രിബിയൂണു'മായി സഹകരിച്ചാണ് മാധ്യമ പരിശീലനം നൽകുന്നത്. മുതിർന്ന പത്രപ്രവർത്തകരോടൊപ്പം ന്യൂസ് റിപ്പോർട്ടിങ്, എഡിറ്റിംഗ്, ന്യൂസ് ചാനെൽ ആങ്കറിങ്, സെലിബ്രിറ്റി ഇന്റർവ്യൂ, പേപ്പർ ഡിസൈനിങ് എന്നിവയിലുള്ള പരിശീലനത്തിനും കുട്ടികള്‍ക്ക് അവരസരമുണ്ടാകും. അതോടൊപ്പം എം എസ് വേർഡ്, എക്സൽ, പവര്‍ പോയിന്റ്, ഫോട്ടോഷോപ്പ്, ഇൻഡിസൈൻ എന്നീ സോഫ്ട്‍വെയറുകളിൽ പ്രാവീണ്യം സിദ്ധിക്കാനും ക്യാമ്പിൽ അവസരമുണ്ട്.

കൂടാതെ ടോസ്സ്റ്മാസ്റ്റർസ് ക്ലബ്ബുമായി സഹകരിച്ചു യൂത്ത് ലീഡര്ഷിപ് പ്രോഗ്രാം എന്ന പേരിൽ നേതൃത്വ പരിശീലനവും, പ്രസംഗ പരിശീലനവും നൽകുന്നു. ബഹ്‌റൈനിലെ മുതിർന്ന കലാകാരന്മാരെ പങ്കെടുപ്പിച്ചു അഭിനയകല, ചിത്രരചന, റീസൈക്ലിങ് ആർട്ട്, ശിൽപ്പകല എന്നിവയിൽ പരിശീലനവും നൽകുന്നു. ഓരോ കോഴ്‌സുകൾക്കും പ്രത്യേകം സർട്ടിഫിക്കറ്റുകൾ നൽകുന്ന ഈ ക്യാമ്പിന്റെ ആദ്യമാസത്തേക്കുള്ള പ്രവേശന ഫീ അമ്പത് ദിനാർ ആണ്. കൂടാതെ മനാമ, അദ്‌ലിയ,മാഹൂസ്, ടൂബ്ലി, ഗുദൈബിയ, ജുഫൈർ, സൽമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സൗജന്യ ട്രാൻസ്പോർട്ടേഷനും ഏർപ്പെടുത്തിയിട്ടുണ്ട്. 

കുട്ടികളുടെ അവധിക്കാലം കളിയിലൂടെ ഭാവിജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ നേടുന്നതിൽ ഉപയോഗിക്കുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം എന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അഡ്വ: ജലീൽ പറഞ്ഞു. ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്ക് വേണ്ടി ദീർഘകാലാടിസ്ഥാനത്തിൽ നടത്തുന്ന പരിശീലന പരിപാടികളുടെ തുടക്കമാണ് ഈ ക്യാമ്പിൽ നടക്കുകയെന്നും വർഷം മുഴുവൻ നടക്കുന്ന വ്യക്തിത്വ വികസന പരിപാടികൾക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ക്യാമ്പിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 33609508, 36458340 എന്നീ നമ്പറുകളിൽ വിളിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed