ആദ്യവിമാനം പറന്നുയർന്നു. ആഘോഷമാക്കാനൊരുങ്ങി ബഹ്‌റൈനിലെ കണ്ണൂർ പ്രവാസികൾ
മനാമ: കണ്ണൂരിൽ നിന്നും ആദ്യ വിമാനം പറന്നുയർന്നാൽ പിന്നെ കണ്ണൂരുകാർക്ക് വെറുതെ നോക്കിയിരിക്കാൻ കഴിയുമോ? സ്വന്തം നാട്ടിൽ പറന്നിറങ്ങാൻ കഴിയുന്നതിന്റെ സന്തോഷം അവരെല്ലാം ഒത്തു ചേർന്ന് ആഘോഷമാക്കാൻ ഒരുങ്ങുകയാണ്. ഇന്ന് വൈകീട്ട് ബഹ്‌റൈൻ കേരളീയ സമാജം പരിസരത്തും മനാമയിലെ കെ സി റ്റി ബിസിനസ് സെന്ററിലുമാണ് കണ്ണൂർ സ്വദേശികൾ ഒത്തു ചേർന്ന് മധുര വിതരണം അടക്കം നടത്തി തങ്ങളുടെ നാടിന്റെ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കപ്പെട്ടതിന്റെ ആഹ്ലാദം പങ്കു വയ്ക്കാൻ ഒരുങ്ങുന്നത്. കണ്ണൂർ ജില്ലക്കാരുടെ ബഹ്‌റൈൻ കൂട്ടായ്മയായ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജം ബാബുരാജ് ഹാളിലും കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മനാമ ഗോൾഡ് സിറ്റിയിലെ കെ ബിസിനസ് സെന്ററിലുമാണ് വൈകീട്ടു 7;30 ന് വിമാനത്താവള ഉദ്ഘാടന ആഘോഷങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷനും, കണ്ണൂർ എക്സ്പാറ്റ്സ് ഭാരവാഹികളും അറിയിച്ചു.
