തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി : വോട്ടെടുപ്പ് നാളെ


മനാമ : ശനിയാഴ്ച രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി ഒരു മണിക്കൂർ സമയം നൽകണമെന്ന് അധികൃതർ നിർദേശം നൽകി. നവംബർ 24ന് ജീവനക്കാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്നാണ് സർക്കാർ സ്ഥാപനങ്ങൾക്കും പൊതു സ്ഥാപനങ്ങലക്കും വേണ്ടി പുറത്തിറക്കിയ സർക്കുലർ നിർദേശിച്ചിട്ടുള്ളത്.

ജനങ്ങൾക്ക് വോട്ടുചെയ്യാനുള്ള ഭരണഘടനാ അവകാശങ്ങൾ പ്രാവർത്തികമാക്കുന്നതിനും തെരഞ്ഞെടുപ്പ്, ഉപ തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ നിർദേശം പുറത്തിറക്കിയിരിക്കുന്നതെന്ന് ഉപ പ്രധാനമന്ത്രിയും സിവിൽ സർവീസ് കൌൺസിൽ ഉപദേഷ്ടാവുമായ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ വ്യക്തമാക്കി. ജോലിയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കാതെ ജീവനക്കാർക്ക് വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരമൊരുക്കണമെന്നും ഉപ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിൽ പൂർണ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ബുധനാഴ്ച്ച നടത്തിയ ഒരു പ്രസ്താവനയിൽ പറഞ്ഞു. സെപ്തംബറിലാണ് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് തിരഞ്ഞെടുപ്പിന് നിർദ്ദേശം നൽകിയത്. 293 പേർ പാർലമെന്റിലേക്ക് മത്സരിക്കുന്നുണ്ട്. 2002 ലെ ഭരണഘടനപ്രകാരം 40 പേരെ കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സായി തിരഞ്ഞെടുക്കുകയും 40 രാജകുടുംബാംഗങ്ങളെ നാമനിർദേശത്തിലൂടെ ഉൾപ്പെടുത്തുകയുമാണ് ചെയുന്നത്.

2018 ലെ തെരഞ്ഞെടുപ്പിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി പുറത്തുവിട്ട കണക്കുകളനുസരിച്ച്, 3,65,467 പേരാണ് വോട്ട് ചെയ്യാൻ യോഗ്യതയുള്ളവാരായി രാജ്യത്തുള്ളത്. 10 നിയോജകമണ്ഡലങ്ങളുള്ള ക്യാപിറ്റൽ ഗവർണറേറ്റിൽ 81,892 വോട്ടർമാരുണ്ട്. 8 മണ്ഡലങ്ങളിലുള്ള മുഹറഖ് ഗവർണറേറ്റിൽ 79,213 വോട്ടർമാരും 12 മണ്ഡലങ്ങളുള്ള നോർത്തേൺ ഗവർണറേറ്റിൽ 1,25,870 12 മണ്ഡലങ്ങളുള്ള സൗത്തേൺ ഗവർണറേറ്റിൽ 78,492 വോട്ടർമാരുമുണ്ട്.

മൂല്യവർധിത നികുതി (വാറ്റ്) ഈ തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നാണെന്ന് വിദഗ്ദ്ധർ പറയുന്നു. അടുത്ത വർഷം ജനുവരി ഒന്നു മുതൽ 5 ശതമാനം മൂല്യവർധിത നികുതി പ്രാബല്യത്തിൽ വരും. ഗൾഫ് സകോ-ഓപ്പറേഷൻ കൗൺസിലിൽ (ജിസിസി) വാറ്റ് ഏർപ്പെടുത്തുന്ന മൂന്നാമത് രാജ്യമാണ് ബഹ്റൈൻ.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed