ബഹ്‌റൈൻ ഒരു പുതിയ നാഴികക്കല്ലിന് തൊട്ടടുത്ത് : ഡെപ്യൂട്ടി കിംഗ്


മനാമ : ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ തുടങ്ങിയവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് വിജയാശംസകൾ നേർന്നു. ബഹ്റൈൻ ഒരു പുതിയ നാഴികക്കല്ലിന്റെ കവാടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെ റിഫയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി കിംഗ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ.

ബഹ്റൈൻ ജനതയുടെ ഐക്യത്തെയും അഖണ്ഡതയെയും പ്രധാനമന്ത്രിയും ഡെപ്യൂട്ടി കിംഗും പ്രശംസിച്ചു. നമ്മുടെ ശക്തി നമ്മുടെ ഐക്യത്തിലാണ് നിലകൊള്ളുന്നത്. ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ നേതൃത്വത്തിലുള്ള നമ്മുടെ സമുന്നതമായ ഐക്യത്തിലും അഖണ്ഡതയിലും നമ്മൾ അഭിമാനിക്കുന്നതായും ഇരുവരും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് എല്ലാ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥന്മാർക്ക് ഇരു നേതാക്കളും നിർദ്ദേശം നൽകി.

രാജാവിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പുരോഗമന, വികസന പ്രകടനങ്ങൾ ഉറപ്പുവരുത്തുന്നതിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ ഇരുവരും ഉയർത്തിക്കാട്ടുന്നു. രാജ്യത്തിലെ ആധുനികവൽക്കരണത്തിനും വികസന പ്രക്രിയക്കും എല്ലാവരുടെയും ഐക്യദാർഢ്യം ആവശ്യമാണെന്നും നേതാക്കളും പറഞ്ഞു. രാജാവിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ബഹ്റൈനി ജനതയ്ക്ക് എല്ലായ്പോഴും ഏറ്റവും മികച്ചത് നൽകാനാണ് സർക്കാർ ശ്രെമിക്കുന്നത്. ഏറ്റവും പുതിയ പ്രാദേശിക, ആഗോള സംഭവവികാസങ്ങളും വിവിധ രാജ്യങ്ങളുമായി രാജ്യത്തിന്റെ വളർന്നുവരുന്ന ബന്ധങ്ങളും ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed