പ്രവാസികളുടെ ആത്മഹത്യ; 'മൈൻഡ് സ്കെയ്പ്പ് ' ഹ്രസ്വചിത്രവുമായി നാട്ടുകൂട്ടം


മനാമ. ബഹ്‌റൈനിൽ വർധിച്ചുവരുന്ന പ്രവാസികളുടെ ആത്മഹത്യ പ്രമേയമാക്കി ബഹ്‌റൈനിലെയും സൗദിയിലെയും ഏതാനും ചലച്ചിത്ര പ്രവർത്തകരുടെ കൂടായ്മയായ നാട്ടുകൂട്ടത്തിന്റെ ബാനറിൽ  'മൈൻഡ് സ്കെയ്പ്പ് " എന്ന പേരിൽ ഹ്രസ്വ ചിത്രമൊരുങ്ങുന്നു. ബഹ്‌റൈനിലെ നാടക,ചലച്ചിത്ര പ്രവർത്തകൻ രാം ഗോപാൽ മേനോൻ കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിൽ ബഹ്‌റൈൻ  മലയാളി ഹരിദാസ് കൃഷ്ണനാണ് മുഖ്യ കഥാപാത്രമായി വേഷമിടുന്നത്. .ഇന്ന് രാവിലെ ജുഫൈർ ഗേറ്റ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ പൂജാ കർമ്മം നടന്നു.പ്രശസ്ത നടനും സിനിമാപ്രവർത്തകനുമായ രവീന്ദ്രൻ ഭദ്രദീപം കൊളുത്തി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മറ്റു അണിയറ പ്രവർത്തകർ അസോസിയേറ്റ് ഡയറക്ടർ ജോർജ്ജ് തരകൻ,അസി. ഡയറക്ടർ പ്രശാന്ത് മേനോൻ ,ക്യാമറ ജാഫർ അൽഹവാചി ,എഡിറ്റിങ് അഹ്മദ് അക്ബർ ,സൗണ്ട് എഫ്ഫക്റ്റ്സ് വിഷ്ണു,ഗ്രാഫിക്സ് ഷൈജു വി രാമൻ,കലാസംവിധാനം,ചമയം സുരേഷ് അയ്യമ്പിള്ളി .
ബഹ്‌റൈനിലെ ആത്മഹത്യകളിൽ വർധിച്ച പങ്കും ഇന്ത്യക്കാർ ആണെന്നും അതിൽ വലിയൊരു ശതമാനം മലയാളികൾ ആണെന്നുള്ളതുമാണ് ഇത്തരം ഒരു ചിത്രത്തെപ്പറ്റി ചിന്തിക്കാൻ കാരണമെന്ന് സംവിധായകൻ രാംഗോപാൽ മേനോൻ പറഞ്ഞു. 
 മാനസിക സമ്മർദ്ദവും പ്രവാസജീവിതത്തിന്റെ പ്രയാസങ്ങളും കൊണ്ട് ആത്മഹത്യയിലേക്കു നയിക്കപ്പെടുന്ന ഒരാളെയെങ്കിലും  ആത്മഹത്യാ ചിന്തയിൽ നിന്ന് പിന്മാറ്റുക  എന്നതാണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. തുടർന്ന്  രവീന്ദ്രൻ തന്റെ സിനിമാനുഭവങ്ങൾ പങ്കുവച്ചു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു.ഡിസംബറിൽ ബഹ്‌റൈനിൽ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിക്കും .
 
 
 
 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed