ബഹ്റൈന്‍ കന്നട ഭവനത്തിന് ശിലപാകി


മനാമ:    കന്നട സംഘത്തിന്റെ ബഹ്റൈനിലെ ആസ്ഥാനമായ കന്നട ഭവന്‍ മന്ദിരത്തിന്റെ ശിലാസ്ഥാപനം  മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡ നിര്‍വ്വഹിച്ചു. ഇന്ന് രാവിലെ ഗുദൈബിയയില്‍ നടന്ന ചടങ്ങില്‍  എ.ഐ.സി.സി സെക്രട്ടറിയും കര്‍ണ്ണാടക നോണ്‍ റെസിഡന്‍സ് ഇന്ത്യന്‍സ് ഫോറം മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ. ആരതി കൃഷ്ണന്‍, ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡര്‍ അലോക് കുമാര്‍ സിന്‍ഹ തുടങ്ങ്യവര്‍    ചടങ്ങില്‍ സംബന്ധിച്ചു.

ബഹ്റൈന്‍ പ്രവാസികളായ കര്‍ണ്ണാടക സ്വദേശികളുടെ  വളരെ  നാളത്തെ സ്വപ്നമാണ്   സാക്ഷാത്കരിക്കാന്‍ പോകുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.. സംഘ ജീവനാ സുഖ ജീവന എന്ന പ്രമേയത്തില്‍ 1977ല്‍ രൂപീകൃതമായ കന്നട സംഘത്തില്‍ ഇപ്പോള്‍ ഇരുപത്തി  അയ്യായ്യിരത്തോളം അംഗങ്ങള്‍ ഉണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed