ശബരിമല: ഹര്‍ജികള്‍ ജനുവരി 22 ന് തുറന്ന കോടതിയില്‍ പരിഗണിക്കും


തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് 2019 ജനുവരി 22 ന്. തുറന്ന കോടതിയില് ഹര്‍ജി പരിഗണിക്കുന്നതിനായാണ് ജനുവരി 22 ലേക്ക് മാറ്റിയത്. വിധിയില് സ്റ്റേ ഇല്ലായെന്നും കോടതി വ്യക്തമാക്കി. ചേമ്പറില്‍ ചേര്‍ന്ന ജഡ്ജിമാര്‍ 15 മിനിട്ടു കൊണ്ടാണ് തീരുമാനം എടുത്തത്. 50 പുനഃപരിശോധന ഹര്‍ജികളാണ് നിലവിലുള്ളത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കോടതി ഹര്‍ജിയില്‍ തീരുമാനം എടുത്തിട്ടുള്ളത്.

എന്നാല്‍ ചീഫ് ജസ്റ്റിസ് ചേമ്പറില്‍ നിന്നുമിറങ്ങി വസതിയിലേക്ക് പോയി. തന്റെ അഭിപ്രായം രേഖപ്പപെടുത്തി ചീഫ് ജസ്റ്റിസ് വസതിയിലേക്ക് പോകുകയായിരുന്നു. റിട്ട് ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. നാല് റിട്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ ഉണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ റോഹിംഗ്ടണ്‍ നരിമാന്‍, എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്ര ചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടന ബഞ്ചിലെ അംഗങ്ങള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed