വി­­­സ പു­­­തു­­­ക്കണമെ­­­ങ്കി­­­ൽ പാസ്പോ­­­ർ­­ട്ടിൽ സർ നെ­­­യിം നി­­­ർ­­ബന്ധം : നെ­­­ട്ടോ­­­ട്ടമോ­­­ടി­­­ പ്രവാ­­­സി­­­കൾ


രാ­­­ജീവ് വെ­­­ള്ളി­­­ക്കോ­­­ത്ത് 

 

മനാമ : ­­­പുതി­­­യ വി­­­സയ്ക്ക് അപേ­­­ക്ഷി­­­ക്കു­­­ന്പോ­­­ഴുംനി­­­ലവി­­­ലെ­­­ വി­­­സ പു­­­തു­­­ക്കു­­­ന്പോ­­­ഴും പാ­­­സ്‌പോ­­­ർ­­ട്ടിൽ സർ നെ­­­യിം വേ­­­ണമെ­­­ന്ന നി­­­ർ­­ബന്ധം പലർ­­ക്കും തി­­­രി­­­ച്ചടി­­­യാ­­­കു­­­ന്നു­­­. പലരു­­­ടെ­­­യും പാ­­­സ്‌പോ­­­ർ­­ട്ടിൽ ‘ഗി­­­വൺ നെ­­­യിം’ ഉണ്ടെ­­­ങ്കി­­­ലും ‘സർനെ­­­യിം’ കോ­­­ളം ഒഴി­­­ഞ്ഞു­­­ കി­­­ടക്കു­­­കയാണ് ചെ­­­യ്യു­­­ന്നത്. അങ്ങനെ­­­ സർനെ­­­യിം ഇല്ലാ­­­ത്തവർ­­ക്ക് നി­­­ലവി­­­ലെ­­­ വി­­­സ കാ­­­ലാ­­­വധി­­­ തീ­­­ർ­­ന്നാൽ പു­­­തു­­­ക്കണമെ­­­ങ്കിൽ സർനെ­­­യിം കൂ­­­ടി­­­യേ­­­ തീ­­­രു­­­.

യൂ­­­റോ­­­പ്യൻ രാ­­­ജ്യങ്ങളിൽ മു­­­ന്പ് തന്നെ­­­ഈ നി­­­യമം ബാ­­­ധകമാ­­­യി­­­രു­­­ന്നു­­­വെ­­­ങ്കി­­­ലും ബഹ്‌റൈ­­­നി­­­ലും സർനെ­­­യിം ഇല്ലെ­­­ന്ന കാ­­­രണത്താൽ വി­­­സയ്ക്ക് വേ­­­ണ്ടി­­­യു­­­ള്ള ചി­­­ലരു­­­ടെ­­­ അപേ­­­ക്ഷ നി­­­രസി­­­ച്ചതോ­­­ടെ­­­യാണ് ഈ നി­­­യമംപ്രാ­­­ബല്യത്തിൽ ആയതാ­­­യി ­­­പലരും അറി­­­ഞ്ഞത്. നാ­­­ട്ടിൽ നി­­­ന്നു­­­ള്ളവർ ബഹ്‌റൈ­­­നി­­­ലെ­­­ ബന്ധു­­­ക്കൾ വഴി­­­യോ­­­ കന്പനി­­­കൾ വഴി­­­യോ ­­­പു­­­തി­­­യ വി­­­സയ്ക്ക് വേ­­­ണ്ടി­­­ അപേ­­­ക്ഷി­­­ക്കു­­­ന്പോ­­­ഴോ­­­, അല്ലെ­­­ങ്കിൽ നി­­­ലവിൽ വി­­­സയു­­­ള്ളവരു­­­ടെ­­­വി­­­സ പു­­­തു­­­ക്കു­­­ന്പോ­­­ഴോ­­­പാസ്പോ­­­ട്ടി­­­ലെ­­­ സർനെ­­­യിം ഉള്ള സ്ഥാ­­­നം ഒഴിഞ്ഞു­­­ കി­­­ടക്കു­­­കയാ­­­ണെ­­­ങ്കിൽ പു­­­തി­­­യ വി­­­സ ഇഷ്യു­­­ ചെ­­­യ്യി­­­ല്ല. പാ­­­സ്‌പോ­­­ർ­­ട്ടിൽ അതി­നാ­­­യി ­­­സർനെ­­­യിം ഉൾ­­പ്പെ­­­ടു­­­ത്താ­­­നു­­­ള്ള അപേ­­­ക്ഷ കൊ­­­ടുത്താൽ ഇന്ത്യൻ എംബസി­­­കളിൽ നി­­­ന്നും ഇന്ത്യയിൽ ആണെ­­­ങ്കിൽ പാസ്‌പോ­­­ർ­­ട്ട് ഓഫീ­­­സിൽ നി­­­ന്നും സർ നെ­­­യിം ഉൾ­­പ്പെ­­­ടു­­­ത്തു­­­ന്നതാ­­­ണ്.

പാസ്പോ­­­ർ­­ട്ടി­­­നു­­­ വേ­­­ണ്ടി­­­ അപേ­­­ക്ഷ സമർ­­പ്പിക്കു­­­ന്പോൾ തന്നെ­­­ സർനെ­­­യിം ഉൾ­­പ്പെ­­­ടു­­­ത്താതി­­­രി­­­ക്കു­­­ന്നതു­­­ കൊ­­­ണ്ടാണ് പലരു­­­ടെ­­­യും പാ­­­സ്‌പോ­­­ർ­­ട്ടി­­­ലെ­­­ ഈ കോ­­­ളം ഒഴി­­­ഞ്ഞു­­­ കി­­­ടക്കു­­­ന്നത്. പലപ്പോ­­­ഴും പാ­­­സ്‌പോ­­­ർ­­ട്ടിന് അപേ­­­ക്ഷി­­­ച്ചു­­­ മാ­­­സങ്ങൾ കഴി­­­ഞ്ഞ് അവ കൈ­­­യ്യിൽ ലഭി­­­ക്കു­­­ന്പോ­­­ഴാണ് സർനെ­­­യിം ചേ­­­ർ­­ത്തി­­­ട്ടി­­­ല്ലെ­­­ന്ന് പലരും മനസ്സി­­­ലാ­­­ക്കു­­­ന്നത്. ഇക്കാ­­­ര്യത്തിൽ പാസ്‌പോ­­­ർ­­ട്ട് ഓഫീ­­­സി­­­ലെ ­­­ഉദ്യോ­­­ഗസ്ഥരു­­­ടെ­­­യും അനാ­­­സ്ഥയു­­­ണ്ട് എന്ന് വേ­­­ണം പറയാൻ.

 കാ­­­രണം ആധാർ‍ കാ­­­ർ‍ഡ്, റേ­­­ഷൻ‍ കാ­­­ർ‍ഡ്, വി­­­വാ­­­ഹ സർ‍ട്ടി­­­ഫി­­­ക്കറ്റ്, സ്‌കൂൾ സർ‍ട്ടി­­­ഫിക്കറ്റ് നോ­­­ട്ടറി­­­ വക്കീ­­­ലി­­­ന്റെ­­­ സാ­­­ക്ഷ്യപത്രം ഇത്രയും സു­­­പ്രധാ­­­ന രേ­­­ഖകൾ ഹാ­­­ജരാ­­­ക്കി­­­യാണ് ഇന്ത്യൻ‍ പൗ­­­രത്വം തെ­­­ളി­­­യി­­­ക്കു­­­ന്ന പാ­­­സ്‌പോ­­­ർ‍ട്ടിന് അപേ­­­ക്ഷ സമർ‍പ്പി­­­ക്കു­­­ന്നത്. ആദ്യം ഓൺ‍ലൈ­­­നിൽ‍ വി­­­വരങ്ങൾ നൽ‍കി­­­ പി­­­ന്നീട് നേ­­­രി­­­ട്ട് പല കൗ­­­ണ്ടറു­­­കളി­­­ലാ­­­യി­­­ രേ­­­ഖകൾ ഹാ­­­ജരാ­­­ക്കി­­, സസൂ­­­ക്ഷ്മ നി­­­രീ­­­ക്ഷണം നടത്തി­­­, പോ­­­ലിസ് വെ­­­രി­ഫി­­­ക്കേ­­­ഷനും കഴി­­­ഞ്ഞാണ് പാ­­­സ്‌പോ­­­ർ‍ട്ട് ഇഷ്യൂ­­­ചെ­­­യ്യു­­­ന്നത്. പാ­­­സ്‌പോ­­­ർ‍ട്ടി­­­ന്റെ­­­ ആദ്യ പേ­­­ജിൽ‍ (ഫോ­­­ട്ടോ­­­ പതി­­­ച്ചത്) സർ‍ നെ­­­യി­­­മും ഗി­­­വൺനെ­­­യി­­­മും ചോ­­­ദി­­­ക്കു­­­ന്നു­­­ണ്ട്. അത് പൂ­­­രി­­­പ്പി­­­ച്ചി­­­ട്ടി­­­ല്ലെ­­­ങ്കിൽ അപ്പോൾ തന്നെ­­­ അപേ­­­ക്ഷകന്റെ­­­ശ്രദ്ധയിൽ ഇത് പെ­­­ടു­­­ത്തു­­­കയാ­­­ണെ­­­ങ്കിൽ പാ­­­സ്പോ­­­ർ­­ട്ട് തയ്യാറാക്കുന്നതിന് മു­­­ന്പ് തന്നെ­­­ അത് ചേ­­­ർ­­ക്കു­­­വാ­­­നു­­­ള്ള സൗ­­­കര്യം ഉണ്ടാ­­­കും. പക്ഷേ­­­, പല പാ­­­സ്‌പോ­­­ർ‍ട്ടു­­­കളി­­­ലും സർ‍നെ­­­യിം ഒഴി­­­ഞ്ഞു­­­കി­­­ടക്കു­­­കയാ­­­ണ്. 

സർ‍നെ­­­യിം എന്നാ­­­ൽ‍, വീട്ടുപേർ എന്നാ­­­ണല്ലോ­­­. സർ‍ നെ­­­യിം ഉള്ള മി­­­ക്ക പാ­­­സ്‌പോ­­­ർ‍ട്ടു­­­കളി­­­ലാ­­­വട്ടെ­­­ വീ­­­ട്ടു­­­പേ­­­രി­­­നു­­­ പകരം ഭർ‍ത്താ­­­വി­­­ന്റെ­­­യോ പി­­­താ­­­വി­­­ന്റെ­­­യോ പേ­­­രോ­­­ അല്ലെ­­­ങ്കിൽ‍ സ്വന്തം പേ­­­രി­­­ന്റെ­­­ വാ­­­ൽ‍കഷണം തന്നെ­­­യോ­­­രേ­­­ഖപ്പെ­­­ടു­­­ത്തി­­­യി­­­ട്ടു­­­ള്ളവരു­­­മു­­­ണ്ട്. നി­­­ലവിൽ സർ‍ നെ­­­യിം ഇല്ലാ­­­ത്തതി­­­ന്റെ­­­ പേ­­­രിൽ‍ റി­­­ജക്ടാ­­­യ പാസ്‌പോ­­­ർ‍ട്ടിൽ‍ സർ‍നെ­­­യിം ചേ­­­ർ‍ക്കു­­­ന്നതിന് പു­­­തി­­­യപാ­­­സ്‌പോ­­­ർ‍ട്ട് എടു­­­ക്കു­­­ന്ന പ്രകാ­­­രം മേൽ‍ കാ­­­ര്യങ്ങളെ­­­ല്ലാം വീ­­­ണ്ടും ചെ­­­യ്ത് അതേ­­­ സംഖ്യ വീ­ണ്ടും ചെ­­­ലവഴി­­­ച്ച് പാ­­­സ്‌പോ­­­ർ‍ട്ട് ഓഫി­­­സിൽ‍ നേ­­­രി­­­ട്ട് ഹാ­­­ജരാ­­­കേ­­­ണ്ടി­­­ വരു­­­ന്നു­­­. എന്ന് മാ­­­ത്രമല്ല പ്രാ­­­ദേ­­­ശി­­­ക പത്രങ്ങളിൽ ഇത് സംബന്ധി­­­ച്ച് പത്രപ്പരസ്യവും ചെ­­­യ്യണം. ബഹ്റൈ­­­നിൽ ദി­­­വസേ­­­ന നി­­­രവധി­­­ പേ­­­രു­­­ടെ­­­വി­­­സ അപേ­­­ക്ഷകളാണ് സർനെ­­­യിം ഇല്ലെ­­­ന്ന കാ­­­രണത്താൽ തള്ളു­­­ന്നതെ­­­ന്ന് സാ­­­മൂ­­­ഹ്യ പ്രവർ­­ത്തകനാ­­­യ കെ­­­.ടി­­­ സലിംപറഞ്ഞു­­­. മാ­­­ത്രമല്ല സർനെ­­­യിം ഉൾ­­പ്പെ­­­ടു­­­ത്താ­­­നു­­­ള്ള വഴി­­­കൾ പലർ­­ക്കും എന്താ­­­ണെ­­­ന്ന് അറി­­­യി­­­ല്ലെ­­­ന്നും ഇക്കാ­­­ര്യത്തിൽ നി­­­രവധി­­­ പേർ ആശങ്കാ­­­കു­­­ലരാ­­­ണെ­­­ന്നും ആദ്ദേ­­­ഹം പറഞ്ഞു­­­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed