തൊ­ഴി­ലാ­ളി­ താ­മസ സ്ഥലത്ത്‌ ആത്മഹത്യ ചെ­യ്തു­


മനാമ: ശന്പളം ലഭിക്കാൻ കാല താമസം നേരിട്ടതോടെ സാന്പത്തിക പ്രയാസത്താൽ തൊഴിലാളി ആത്മഹത്യ ചെയ്തു. ടൂബ്ലിയിലെ കൺസ്ട്രക്ഷൻ കന്പനിയിൽ ഹെവി വെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഗുർ പ്രീത് സിംഗ് ആണ് താമസ സ്ഥലത്തെ സീലിംഗിൽ കെട്ടി തൂങ്ങി മരിച്ചത്. മാസങ്ങളായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇതേ കന്പനിയിലെ തൊഴിലാളികൾ ലേബർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് ഒരു മാസത്തെ ശന്പളമെങ്കിലും എത്രയും പെട്ടെന്ന് കൊടുത്ത്‌ തീർക്കാൻ കന്പനി ഉടമകളോട് തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ശന്പളം ഇല്ലാതെ ജോലി ചെയ്യുന്ന പലരും നാട്ടിലേയ്ക്ക് വിടണമെന്ന് കന്പനിയോട് ആവശ്യപ്പെട്ടെങ്കിലും ആവശ്യം കന്പനി ഉടമകൾ നിരാകരിച്ചതായും തൊഴിലാളികൾ ആരോപിക്കുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed