രേഖകളില്ല : കഴിഞ്ഞ ദിവസം മരിച്ച മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ
മനാമ : വർഷങ്ങളായി കന്പനിയിൽ നിന്ന് മാറി അനധികൃത വിസയിൽ ജോലി ചെയ്തുവരികയായിരുന്ന ആലപ്പുഴ മാവേലിക്കര കുറത്തിയാട് പരമേശ്വരത്ത് മുകുന്ദൻ നായരുടെ മകൻ രാജഗോപാൽ (54)കഴിഞ്ഞ ദിവസം മരിച്ചു. 25 വർഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം മുൻപ് കരീമി ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് കന്പനി വിട്ടു. കഴിഞ്ഞ ഏഴ് വർഷമായി വിസയോ മറ്റ് രേഖകളോ ഇല്ലാതെ ജീവിക്കുകയായിരുന്നു. നാട്ടിൽ പോയിട്ട് ആറ് വർഷത്തോളമായി. വിവാഹബന്ധം വേർപ്പെടുത്തിയിരുന്നുവെങ്കിലും.
നാട്ടിൽ പ്രായമായ അമ്മയും മറ്റ് ബന്ധുക്കളുമുണ്ട്. വിസ ഇല്ലാത്തതിനാൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോകണമെങ്കിൽ എംബസിയുടെയും സുമനസ്സുകളുടെയും സഹായങ്ങൾ കൂടിയേ തീരൂ. സാമൂഹ്യ പ്രവർത്തകനായ കെ.ആർ നായരുടെ നേതൃത്വത്തിൽ രേഖകൾ ശരിയാക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



