ജെയിംസ് മാത്യുവിന് ബഹ്റൈൻ എ.കെ.സി.സി. യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈൻ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും സീറോ മലബാർ സൊസൈറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ജെയിംസ് മാത്യുവിന് എ.കെ.സി.സി. (AKCC) യാത്രയയപ്പ് നൽകി. പ്രവാസ ലോകത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ചൊരു ടോസ്റ്റ് മാസ്റ്റർ കൂടിയാണ്.
എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്ക ജെയിംസ് മാത്യുവിന് സംഘടനയുടെ ഉപഹാരം കൈമാറി. സീറോ മലബാർ സൊസൈറ്റി മുൻ പ്രസിഡന്റ് പോൾ ഉറുവത്ത്, എ.കെ.സി.സി. വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ, ഫിനാൻസ് സെക്രട്ടറി ജിബി അലക്സ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഭാരവാഹികളായ ജോജി കുര്യൻ, റോബിൻ കെ. സെബാസ്റ്റ്യൻ, രതീഷ് സെബാസ്റ്റ്യൻ, അലക്സ് സ്കറിയ, ഷിനോയ് പുളിക്കൻ, റിജു മൂഞ്ഞേലി, മോൻസി മാത്യു, ജെൻസൺ, ലിവിൻ ജിബി, സിന്ധു ബൈജു, ജോളി ജോജി, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി തോമസ്, മേയ്മോൾ ചാൾസ് എന്നിവർ ആശംസകൾ നേർന്നു. ജീവൻ ചാക്കോ സ്വാഗതവും പോളി വിതയത്തിൽ നന്ദിയും രേഖപ്പെടുത്തി.
sfsdf



