സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യം ലോക പുസ്തക ദിനാചരണം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈൻ: ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് സെന്റ് പോൾസ് മാർത്തോമ്മ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു. സെന്റ് പോൾസ് മാർത്തോമ്മ പാരീഷ് ഹാളിലായിരുന്നു പരിപാടി.
ചടങ്ങിൽ വികാരി റവ. അനീഷ് സാമുവൽ ജോൺ അധ്യക്ഷത വഹിച്ചു. അറിവ് നേടുന്നതിനും വ്യക്തിത്വ വികാസത്തിനും വായന അത്യന്താപേക്ഷിതമാണെന്നും വായനാശീലം വളർത്തുന്നതിനായി ലൈബ്രറി സൗകര്യങ്ങൾ എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അധ്യക്ഷപ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
യുവജനസഖ്യം സെക്രട്ടറി ലിറ്റിൻ എലിസബേത്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇടവകയിലെ മുതിർന്ന അംഗങ്ങളും യുവജനങ്ങളും സജീവമായി പങ്കെടുത്തു. യുവജനസഖ്യം ലൈബ്രേറിയൻ അനീഷ് സി. മാത്യു നന്ദി രേഖപ്പെടുത്തി. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രാധാന്യത്തോടെ സംഘടിപ്പിച്ച പ്രദർശനം ശ്രദ്ധേയമായി.
ewrwer



