സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; നൂറിലധികം പേർ പങ്കാളികളായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സാംസ ബഹ്‌റൈൻ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സാംസയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ക്യാമ്പിൽ നൂറിലധികം സന്നദ്ധ പ്രവർത്തകർ രക്തം ദാനം ചെയ്തു. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് ഉപദേശക സമിതി അംഗം വത്സരാജ് കുയിമ്പിൽ ആദ്യ രക്തദാനം നിർവഹിച്ചുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ കൺസൾട്ടന്റ് ഡോക്ടർ അമർജിത് കോർ സന്തു ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് പ്രസിഡന്റ് അജിമോൾ സോവിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ധന്യ സാബു സ്വാഗതം പറഞ്ഞു. രക്തദാനം ഉൾപ്പെടെയുള്ള സാംസയുടെ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സൽമാനിയ ഹോസ്പിറ്റലിലെ സീനിയർ നഴ്‌സ് നിർമല ജേക്കബിനെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

സാംസ വൈസ് പ്രസിഡന്റ് സതീഷ് പൂമനക്കൽ, ജനറൽ സെക്രട്ടറി സോവിൻ തോമസ്, ട്രഷറർ സുനിൽ നീലഞ്ചേരി, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, കിഡ്‌സ് വിങ് കൺവീനർ മനീഷ് പോന്നോത്ത്, ഉപദേശക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, വത്സരാജ് എന്നിവർ ആശംസകൾ നേർന്നു. ജോയിന്റ് സെക്രട്ടറി സിത്താര മുരളികൃഷ്ണൻ നന്ദി രേഖപ്പെടുത്തി.

മെമ്പർഷിപ്പ് സെക്രട്ടറി വിനീത് മാഹി, കിഡ്‌സ് വിങ് പ്രസിഡന്റ് നാഥരൂപ് ഗണേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഹരിദാസ്, മോഹനൻ, സൈബു, ലേഡീസ് വിങ് അംഗങ്ങളായ സൂര്യ, ജെസ്‌ന, ലീബ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

article-image

ssfd

article-image

sfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed