‘ഇസ്തിജാബ’ക്ക് തുടക്കം കുറിച്ചു

മനാമ: ബഹ്‌റൈൻ കായിക മേഖലയെ ഊർജ്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഇന്നലെ ‘ഇസ്തിജാബ’ അഥവാ റെസ്പോൺസ് എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ബഹ്റൈൻ സ്പോർട്സ് മേഖലയിലെ ഒരു വഴിത്തിരിവായി ഇത് മാറുമെന്ന് ഉദ്ഘാടന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ചെയർമാനും ബഹ്റൈൻ ഒളിന്പിക് കമ്മിറ്റി പ്രസിഡണ്ടുമായ ഷെയ്ഖ് നാസർ പറഞ്ഞു.
ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള പരിഷ്കരണ പദ്ധതിയുടെയും ബഹ്‌റൈൻ കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ കാഴ്ച്ചപ്പാടുകളുടെയും ഭാഗം കൂടിയാണ് ഇങ്ങനെയൊരു ഒരു പദ്ധതി ആവിഷ്കരിക്കുന്നത്.
യൂത്ത് ആന്റ് സ്പോർട്സ് സുപ്രീം കൗൺസിൽ ഡെപ്യൂട്ടി പ്രസിഡണ്ടും ബഹ്റൈൻ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, സ്ഥാനപതികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.