ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മികച്ച പരിചരണം നൽകുമെന്ന് ഷെയ്ഖ് ഖാലിദ്


മനാമ: സമൂഹത്തിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്കും പഠിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾക്കും സ്ഥിരമായ ചികിത്സയും ഉചിതമായ പഠന പരിതസ്ഥിതിയും നൽകുമെന്ന് യൂത്ത് ആന്റ് സ്പോർട്സ് സുപ്രീം കൗൺസിൽ ഡെപ്യൂട്ടി പ്രസിഡണ്ടും ബഹ്റൈൻ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡണ്ടും ബഹ്റൈൻ ചലഞ്ചേഴ്സ് സ്പോർട്സ് ഫെഡറേഷൻ പ്രസിഡണ്ടുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ അറിയിച്ചു.
ലോക ഓട്ടിസ ദിനത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ദനാ സെന്റർ ഫോർ സ്പെഷ്യൽ എജ്യുക്കേഷൻ സന്ദർശിക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക രീതികൾ ഉപയോഗിച്ചുള്ള ക്ലാസുകളിൽ കുട്ടികളോടൊപ്പം അദ്ദേഹവും പങ്കെടുത്തു. കുട്ടികൾക്ക് അനുയോജ്യമായ ചികിത്സയും പഠന പരിതസ്ഥിതിയും നൽകാൻ പദ്ധതികൾ തുടരണമെന്ന ഹമദ് രാജാവിന്റെ നിർദ്ദേശത്തെ അദ്ദേഹം എടുത്ത് പറഞ്ഞു. കേന്ദ്രത്തിന്റെ പ്രയത്നങ്ങളെ പ്രശംസിക്കുകയും അവരുടെ പരിശ്രമത്തിൽ കൂടുതൽ വിജയസാധ്യതകൾ ഉണ്ടാകട്ടെയെന്ന് ഷെയ്ഖ് ഖാലിദ് ആശംസിക്കുകയും ചെയ്തു.
Next Post