സബർമതി 11ാം വാർഷികം ആഘോഷിച്ചു

മനാമ: സബർമതി കൾച്ചറൽ ബഹ്റൈൻ 11ാം വാർഷിക ആഘോഷങ്ങൾ സഗയ്യ കെ.സി.എ ഹാളിൽ സംഘടിപ്പിച്ചു. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡണ്ട് ശശികുമാരവർമ്മ രാജ പരിപാടി ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ബിസിനസ് ചാരിറ്റി സാമൂഹ്യ പ്രവർത്തന േമഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അലക്സ് ബേബിയെയും, പ്രസിഡണ്ട് സാം ശമുവേൽ അടൂരിനെയും (കഴിഞ്ഞ 11 വർഷത്തെ പ്രവർത്തനത്തെ മാനിച്ച്), ജനറൽ സെക്രട്ടറി സക്കറിയയെയും ശശികുമാരവർമ രാജ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. മുണ്ടക്കയ്ൽ ശ്രീകുമാർ, സോമൻ ബേബി, ജോർജ് മാത്യു, ബാബുരാജ്, അലക്സ് ബേബ്, അജിത് കുമാർ കണ്ണൂർ, രാജു കല്ലുപുറം, പി.വി രാധാകൃഷ്ണ പിള്ള (ബി.കെ.എസ് പ്രസിഡണ്ട്), എം.പി രഘു (ബി.കെ.എസ് ജനറൽ സെക്രട്ടറി), വർഗ്ഗീസ് കാരക്കൽ (നാരായണ കൾച്ചറൽ സൊസൈറ്റി) എന്നിവർ ആശംസകൾ അറിയിച്ചു.