ബഹ്റൈൻ ആനി­മൽ പ്രൊ­ഡക്ഷൻ ഷോ­ ‘മാ­രാ­യി­ 4’: ഇന്ന് തു­ടക്കം


മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോ 2018 പ്രദർശനത്തിന്റെ നാലാം എഡിഷൻ ഇന്ന് തുടക്കമാകും. വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ ഹമദ് രാജാവ് ഉദ്‌ഘാടനം ചെയ്യുന്ന പ്രദർശനം നാളെ മുതൽ മാർച്ച് 31 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ബഹ്റിനിലെ ഏറ്റവും വലിയ ഷോകളിലൊന്നാണ് ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോ. കഴിഞ്ഞ മൂന്ന് എഡിഷനിലുകളിലും ജനങ്ങളുടെ വൻ തിരക്കാണ് പ്രദർശനത്തിൽ അനുഭവപ്പെട്ടത്. മൃഗ സന്പത്ത് സംരക്ഷിക്കുന്നതിലും ഭക്ഷ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിലും ഈ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലും ആണ് മുൻ‌തൂക്കം നൽകുന്നത്.

 പ്രദർശനം, രാവിലെ 10 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് മുനിസിപ്പാലിറ്റി അഫയേഴ്സിലെ തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. നബീൽ മുഹമ്മദ് അബുൽ ഫത്തേ പറഞ്ഞു. മൃഗീയ ഉൽപ്പാദനത്തിലുള്ള പ്രത്യേക അന്താരാഷ്ട്ര പ്രദർശനം, രാജ്യത്തിന്റെ പദവിയെയും ഭക്ഷ്യ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള പങ്കിനെയും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ബഹ്റൈൻ എൻഡുറൻസ് വില്ലേജിൽ നടക്കുന്ന എക്സിബിഷനിൽ, വിവിധ പ്രദർശനങ്ങൾ, മത്സരങ്ങൾ, മറ്റ് പരിപാടികൾ എന്നിവ നടത്തപ്പെടും. കൂടാതെ വിജയികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed